
















ലേബര്‍ ഗവണ്‍മെന്റ് ഫ്യൂവല്‍ ഡ്യൂട്ടി 10 പെന്‍സ് വെട്ടിക്കുറയ്ക്കണമെന്ന് ഉപദേശം. മോട്ടോര്‍വെ സ്പീഡ് ലിമിറ്റ് 60 എംപിഎച്ചിലേക്ക് ചുരുക്കുകയും വേണമെന്നാണ് സുപ്രധാന ഇടത് ബുദ്ധികേന്ദ്രം ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിനെ ഉപദേശിക്കുന്നത്. ഇറാന്‍ യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനായി ഈ നടപടികള്‍ കൈക്കൊള്ളണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് പോളിസി റിസേര്‍ച്ചാണ് റേച്ചല്‍ റീവ്‌സിന് ഇക്കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. കൂടാതെ ശരാശരി എനര്‍ജി ബില്ലുകള്‍ 2000 പൗണ്ടില്‍ ക്യാപ്പ് ചെയ്യണമെന്നും ഐപിപിആര്‍ വാദിക്കുന്നു. എനര്‍ജി സ്ഥാപനങ്ങള്‍, ബാങ്കുകള്‍, പ്രൈവറ്റ് എയര്‍ ട്രാവല്‍ എന്നിവയില്‍ നിന്നും നികുതി പിരിച്ചെടുക്കാനും ഇവര്‍ ആവശ്യപ്പെടുന്നു.
ഈ വര്‍ഷം ഫ്യൂവല്‍ ഡ്യൂട്ടി 5 പെന്‍സ് വര്‍ദ്ധിപ്പിക്കാന്‍ ഇരിക്കവെയാണ് ഐപിപിആറിന്റെ ഇടപെടല്‍ എന്നത് സുപ്രധാനമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ നിലപാട് എടുത്തെങ്കിലും നടപടിയില്‍ നിന്നും പിന്നോട്ടില്ലെന്ന രീതിയിലാണ് റീവ്‌സിന്റെ പോക്ക്. എണ്ണവില കുതിച്ചുയരുന്ന ഘട്ടത്തില്‍ ഈ നീക്കം ഒഴിവാക്കാനാണ് ആവശ്യം ഉയരുന്നത്.
ഇപ്പോള്‍ ഐപിപിആര്‍ റിപ്പോര്‍ട്ട് വന്നതോടെ ഇടത് പക്ഷത്ത് നിന്നും റീവ്‌സിന് ഫ്യൂവല്‍ ഡ്യൂട്ടി കുറയ്ക്കാന്‍ സമ്മര്‍ദം നേരിടും. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം നീണ്ടുപോയാല്‍ പണപ്പെരുപ്പം 6 ശതമാനത്തിലേക്ക് കുതിച്ചുയരുമെന്നാണ് ആശങ്ക. വളര്‍ച്ചാ നിരക്ക് 0.3 ശതമാനത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യും.