
















ദുബായില്‍ നിന്നും യുകെയിലേക്ക് പറന്ന എമിറേറ്റ്‌സ് വിമാനത്തില്‍ മലയാളി യുവാവിന്റെ നഗ്നതാപ്രദര്‍ശനവും, സ്വയംഭോഗവും. സംഭവത്തിന് സാക്ഷിയാകേണ്ടിവന്ന ഒരു സ്ത്രീ ക്യാബിന്‍ ക്രൂവിന് അലേര്‍ട്ട് നല്‍കിയതോടെയാണ് 27-കാരന്‍ ബ്രിട്ടോ ലോറന്‍സിന് പിടിവീണത്.
അമ്മയും, കുഞ്ഞും അടുത്തിരിക്കുമ്പോഴാണ് മലയാളി യുവാവ് ഈ രീതിയില്‍ ദുഷ്‌പെരുമാറ്റം നടത്തിയത്. ഫുഡ് സയന്‍സ് & ബയോടെക്‌നോളജിയില്‍ മാസ്‌റ്റേഴ്‌സ് നേടി യുകെയില്‍ ബയോടെക്‌നോളജി എഞ്ചിനീയറായി ജോലി ചെയ്യുന്ന ലോറന്‍സ് സ്ത്രീയും, കുഞ്ഞും ഇരുന്ന നിരയിലാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ദുബായില്‍ നിന്നും ന്യൂകാസിലിലേക്ക് വന്ന വിമാനത്തില്‍ സ്ത്രീ കുഞ്ഞിന് മുലയൂട്ടുന്നതിനിടെയായിരുന്നു സംഭവങ്ങള്‍. 
മടിയില്‍ തലയിണ വെച്ചിരുന്ന ലോറന്‍സ് ആയുധം ഒളിപ്പിക്കുന്നുവെന്നാണ് സ്ത്രീ ആദ്യം ചിന്തിച്ചത്. പിന്നീടാണ് മിഡില്‍സ്ബറോയില്‍ നിന്നുള്ള ലോറന്‍സ് എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള സ്ത്രീ വീഡിയോ ലിങ്ക് വഴിയാണ് ന്യൂകാസില്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ തെളിവ് നല്‍കിയത്.
അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബയോടെക്‌നോളജി ബിടെക് നേടിയ പ്രതി നിലവില്‍ സാറാ ബയോടെക് എല്‍എല്‍സിയില്‍ ഡെവലപ്‌മെന്റ് ടെക്‌നോളജിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. പിടികൂടിയപ്പോള്‍ ആദ്യം നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് സമ്മതിക്കാന്‍ ഇയാള്‍ തയ്യാറായില്ല.
പിന്നീട് സ്വയംഭോഗം ചെയ്തതായി സമ്മതിച്ചു. കേസില്‍ പ്രീ സെന്റന്‍സ് റിപ്പോര്‍ട്ട് ആവശ്യമാണെന്ന് അഭിഭാഷകര്‍ പറഞ്ഞു. ഇതോടെ കേസ് ജൂണ്‍ 2 വരെ അന്തിമവിധിക്കായി ഡിസ്ട്രിക്ട് ജഡ്ജ് കെയ്റ്റ് മീക്ക് മാറ്റിവെച്ചു.