CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 24 Seconds Ago
Breaking Now

രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കി, ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പങ്കിട്ടു; 11 ബലാത്സംഗ ശിക്ഷകള്‍ കിട്ടിയിട്ടും ജയിലില്‍ പോകാതെ കൗമാരക്കാര്‍ പുറത്തിറങ്ങി; വിമര്‍ശനം രൂക്ഷമായതോടെ പുനഃപ്പരിശോധിക്കാന്‍ അറ്റോണി ജനറല്‍

ഇരകളെ കുറിച്ച് യാതൊരു ചിന്തയുമില്ലാത്ത വിധിയെന്നാണ് പ്രധാന വിമര്‍ശനം

രണ്ട് പെണ്‍കുട്ടികളെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയിട്ടും ശിക്ഷയില്ലാതെ കൗമാരക്കാര്‍ പുറത്തിറങ്ങിയ സംഭവത്തില്‍ വിധി പുനഃപ്പരിശോധിക്കാന്‍ അറ്റോണി ജനറല്‍. വ്യത്യസ്ത അക്രമങ്ങളില്‍ കുറ്റവാളികളെന്ന് തെളിഞ്ഞ മൂന്ന് കൗമാരക്കാരായ ആണ്‍കുട്ടികളുടെ വിധി വളരെ ദയവുള്ളതായി പോയെന്ന് വിമര്‍ശനം ഉയര്‍ന്നതോടെയാണ് നടപടി. 

15 വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും, 14 വയസ്സുള്ള മറ്റൊരു കുറ്റവാളിക്കും 2024, 2025 വര്‍ഷങ്ങളില്‍ ഹാംപ്ഷയര്‍ നടന്ന അക്രമങ്ങള്‍ക്ക് കസ്റ്റഡി ശിക്ഷ നല്‍കിയിരുന്നില്ല. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച പ്രതികള്‍ പിന്നീട് ഇവയില്‍ ചില ഭാഗങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെയ്ക്കുകയും ചെയ്തു. 

കുറ്റവാളികള്‍ക്ക് വെറും യൂത്ത് റിഹാബിലിറ്റേഷന്‍ ഓര്‍ഡര്‍ നല്‍കിയതോടെ ഇവര്‍ സസുഖം കോടതിയില്‍ നിന്നും ഇറങ്ങിപ്പോന്നു. 11 ബലാത്സംഗ ശിക്ഷകളാണ് പ്രതികള്‍ക്ക് ലഭിച്ചത്. എന്നാല്‍ ഭീകരമായ കേസിലെ പ്രതികള്‍ ഇത്രയും അനായാസം പുറത്തിറങ്ങിയ വിവരം പുറത്തുവന്നതോടെ ജനരോഷം ഉയര്‍ന്നു. 

ഇരകളെ കുറിച്ച് യാതൊരു ചിന്തയുമില്ലാത്ത വിധിയെന്നാണ് പ്രധാന വിമര്‍ശനം. ഇതോടെ അറ്റോണി ജനറല്‍ ഓഫീസ് വിധി പുനഃപ്പരിശോധിക്കുന്നതായി അറിയിച്ചു. 28 ദിവസത്തിനകം തീരുമാനമെടുത്ത് കോര്‍ട്ട് ഓഫ് അപ്പീലിനെ ഹിയറിംഗിനായി സമീപിക്കാം. ബലാത്സംഗ കേസുകളിലെ ചിന്തിക്കാന്‍ കഴിയാത്ത വിചാരണ കൂടി അതിജീവിച്ച ഇരകള്‍ക്ക് ഒരു നീതിയും ലഭിച്ചില്ലെന്നത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് മുന്‍ ഹോം ഓഫീസ് മന്ത്രി ജെസ് ഫിലിപ്‌സ് വിമര്‍ശനം ഉന്നയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.