CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 11 Seconds Ago
Breaking Now

സ്വര്‍ണക്കൊള്ള ക്കേസിലെ ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥന്‍ മുരാരി ബാബു അന്തരിച്ചു

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് അറസ്റ്റിലായ മുരാരി ബാബുവിന് 90 ദിവസത്തിനു ശേഷം സ്വാഭാവിക ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു

സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറുമായ മുരാരി ബാബു (62) നിര്യാതനായി. കഴിഞ്ഞ മൂന്നു മാസമായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. അമൃത ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് അറസ്റ്റിലായ മുരാരി ബാബുവിന് 90 ദിവസത്തിനു ശേഷം സ്വാഭാവിക ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലും ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പാളിയിലും പതിപ്പിച്ചിരുന്ന വിലപിടിപ്പുള്ള സ്വര്‍ണപ്പാളികള്‍ കവര്‍ന്ന കേസുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 21-നാണ് മുരാരി ബാബുവിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നത്. ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യത്തെ ഉയര്‍ന്ന ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.

ശ്രീകോവിലിലെ യഥാര്‍ത്ഥ സ്വര്‍ണ്ണപ്പാളികള്‍ മാറ്റി പകരം ചെമ്പുപാളികള്‍ സ്ഥാപിക്കുകയും, ഇത് സ്വര്‍ണ്ണം തന്നെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആദ്യമായി വ്യാജരേഖ ചമച്ചതും മുരാരി ബാബുവാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് ജനുവരി അവസാനത്തോടെ കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. കേസ് അന്വേഷിച്ച പ്രത്യേക വിജിലന്‍സ് സംഘത്തിന് 90 ദിവസത്തിനകം കൃത്യമായ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കൊല്ലം വിജിലന്‍സ് കോടതി മുരാരി ബാബുവിന് ജാമ്യം നല്‍കിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ആരോഗ്യനില വഷളായ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.