CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Seconds Ago
Breaking Now

മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍ ഗുണ്ടാ നേതാവ്; പൊലീസുകാരുമായി ഇടപെടുന്ന റീല്‍സും വൈറല്‍

തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നടന്ന ഓപ്പറേഷന്‍ തൂഫാന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയിലാണ് ഗുണ്ടാ നേതാവും പങ്കെടുത്തത്

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത ഓപ്പറേഷന്‍ തൂഫാന്റെ പരിപാടിയില്‍ ഗുണ്ടാ നേതാവ്. തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി ജിത്തു മോനാണ് കഴിഞ്ഞദിവസം തൃശ്ശൂരിലെ രമേശ് ചെന്നിത്തലയുടെ പരിപാടിയില്‍ പങ്കെടുത്തത്. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നടന്ന ഓപ്പറേഷന്‍ തൂഫാന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയിലാണ് ഗുണ്ടാ നേതാവും പങ്കെടുത്തത്

പരിപാടിയിലെത്തിയ ജിത്തുമോന്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. പരിപാടിയുടെ പ്രധാനപ്പെട്ട കാഴ്ചകളും നിമിഷങ്ങളും റീല്‍സാക്കി പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. ജിത്തുമോന്‍ പരിപാടിയില്‍ പങ്കെടുത്ത നേതാക്കള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം വളരെ അടുപ്പമുള്ളത് പോലെ ഇടപെടുന്നതും സോഷ്യല്‍ മീഡിയയില് വൈറലായ റീലില് വ്യക്തമായി കാണാം. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

റീല്‍സ് വിവദമായതോടെ സംഭവത്തില്‍ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജിത്തു മോനെ ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തു. താനല്ല മറ്റാരോ ആണ് വിഡിയോ ഷൂട്ട് ചെയ്തതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം.

 




കൂടുതല്‍വാര്‍ത്തകള്‍.