
















ആര്‍ ജെ മിഥുന്‍ നമ്മുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട വ്യക്തിയായിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നു. ഈ ആഘോഷ വേളയില്‍ യുകെയിലെ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് മിഥുന്‍ രമേഷിനെ ആദരിക്കാനായി ' മിഥുനം' എന്ന പരിപാടി സംഘടിപ്പിക്കുകയാണ്.

ക്ലീവ് സ്‌കൂളില്‍ ഇന്ന് വൈകീട്ടോടെയാണ് പരിപാടി.
ഏവര്‍ക്കും പ്രിയങ്കരനായ ഗായകന്‍ ' ഇടവ ബഷീറിന്റെ' പേരിലുള്ള അവാര്‍ഡ് മിഥുന് കൈമാറും. ഒപ്പം ഗംഭീര ഡിജെയും ഒരുക്കിയിട്ടുണ്ട്. ഡിജെ അസീറിന്റെ നേതൃത്വത്തിലുള്ള ഡിജെ ഉള്‍പ്പെടെ പരിപാടി ആഘോഷമാക്കും. ഇടവ ബഷീറിന്റെ മകനും ഗാനം ആലപിക്കുന്നുണ്ട്.
ഒരു മികച്ച സായാഹ്ന സന്ധ്യയ്ക്കായി ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുകയാണ്.
യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറാണ്.