CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 48 Minutes 20 Seconds Ago
Breaking Now

അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് വികസന പദ്ധതികള്‍, ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, പ്രവാസി ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് രൂപീകരിക്കും ; വി ഡി സതീശന്റെ ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ

മിഷന്‍ സമുദ്രയ്ക്കായി 400 കോടി രൂപ

മുഖ്യമന്ത്രി ആദ്യം പ്രഖ്യാപിച്ചത് മിഷന്‍ സമുദ്ര പദ്ധതി. അഞ്ച് വര്‍ഷത്തിനുള്ളില്‍ മിഷന്‍ സമുദ്ര നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ പോര്‍ട്ട് സിറ്റിയായി വിഭാവനം ചെയ്യും. വിഴിഞ്ഞം പദ്ധതി കണക്റ്റിവിറ്റി വേഗത്തില്‍ ആക്കും. മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റും.

ഔട്ടര്‍ റിങ് റോഡ് സ്ഥലം ഏറ്റെടുപ്പും നിര്‍മ്മാണ പ്രവര്‍ത്തനവും വേഗത്തിലാകും. കപ്പല്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കും. വിഴിഞ്ഞത്ത് കപ്പല്‍ നിര്‍മാണ കേന്ദ്രം തുടങ്ങും. വിഴിഞ്ഞത്ത് കപ്പല്‍ നിര്‍മാണ കേന്ദ്രം തുടങ്ങും. തീരദേശത്തുള്ളവര്‍ക്ക് തൊഴില്‍ അവസരത്തിന് സംവരണം നല്‍കും. കടല്‍ വഴി ചരക്ക് ഗതാഗതം ശക്തമാക്കും. സ്വകാര്യ പങ്കാളിത്തത്തോടെ മാരിടൈം പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മിഷന്‍ സമുദ്രയ്ക്കായി 400 കോടി രൂപയാണ് വകയിരുത്തുന്നത്.

ജലഗതാഗതം പ്രോത്സാഹിപ്പിക്കും

ജലഗതാഗതം വികസിപ്പിക്കും. ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് ഏകീകൃത നെറ്റ്വര്‍ക്ക് തുടങ്ങും.

അന്തര്‍ദേശീയ മാരിടൈം മ്യൂസിയം- 50 കോടി രൂപ

അന്തര്‍ദേശീയ മാരിടൈം മ്യൂസിയത്തിനായി 50 കോടി രൂപ വകയിരുത്തും. സൗത്തേണ്‍ കേരള ഇക്കണോമിക് കോറിഡോര്‍ സ്ഥാപിക്കും. തിരുവന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി സൗത്തേണ്‍ കേരള ഇക്കണോമിക് കോറിഡോര്‍ സ്ഥാപിക്കും.

അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് വികസന പദ്ധതികള്‍

നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കും. പ്രാരംഭഘട്ട പ്രവര്‍ത്തനത്തിനായി 200 കോടി രൂപ വകയിരുത്തും. കൊച്ചി വിമാനത്താവളവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കും. കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷന്‍ ലോജിസ്റ്റിക്സ് ഹബ്ബാക്കും. റെയര്‍ ക്രിട്ടിക്കല്‍ മിനറല്‍സ് കോറിഡോറിനായി 100 കോടി രൂപ വകയിരുത്തും

ഡാറ്റ അധിഷ്ഠിത ഇന്‍വെസ്റ്റ് കേരളാ സെല്‍ പദ്ധതി

ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസറി കൗണ്‍സില്‍ രൂപീകരിക്കും. മുഖ്യമന്ത്രി അധ്യക്ഷനായ കൗണ്‍സിലായിരിക്കും രൂപീകരിക്കുക. പതിനായിരം എംഎസ്എംഇ സംരംഭങ്ങള്‍ ആരംഭിക്കും. ഇതിനായി 100 കോടി രൂപ വകയിരുത്തി. പ്രതിസന്ധി നേരിടുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കും. കേരള എംഎസ്എംഇ ഗ്രോത്ത് സ്‌കീമിന് നേതൃത്വം നല്‍കും.

വണ്‍ കേരള കരുതല്‍ മിഷന്‍

വണ്‍ കേരള കരുതല്‍ മിഷന്‍ സ്ഥാപിക്കും. പദ്ധതിക്കായി സിഎസ്ആര്‍ ഫണ്ട് ഉള്‍പ്പടെ സ്വരൂപിക്കും. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സുതാര്യമായി സഹായം വിതരണം ചെയ്യാനുള്ള സംവിധാനമാണിത്. സംഭാവനങ്ങള്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ഉറപ്പുവരുത്തും. ഇതിനായി ഒരു കോടി രൂപ വകയിരുത്തി. വ്യക്തികളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കും.

ഗ്ലോബല്‍ വാച്ച് ടവര്‍ സ്ഥാപിക്കും

ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍ സ്ഥാപിക്കും. പ്രാരംഭഘട്ടത്തില്‍ രണ്ട് കോടി രൂപ വകയിരുത്തി. സ്പേസ് പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. സ്വകാര്യ സാറ്റ്‌ലൈറ്റ് വിക്ഷേപ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കും.

 

കേരളത്തെ ഉന്നത വിദ്യാഭാസ കേന്ദ്രമാക്കും

കേരളത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കും. കേരള നോളജ് വാലി സ്ഥാപിക്കും. ഇതിനായി ഉപദേശക സമിതി ഉണ്ടാക്കും. സാറ്റ്ലൈറ്റ് വിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കും. കേരളത്തില്‍ തന്നെ അവസരം ഉണ്ടാക്കാന്‍ വേണ്ട പദ്ധതികള്‍ നടപ്പാക്കും.

സ്വകാര്യ സര്‍വകലാശാലാ ബില്ലില്‍ കാലോചിതമായ മാറ്റം വരുത്തും

സ്വകാര്യ സര്‍വകലാശ ബില്ലില്‍ മാറ്റം വരുത്തി നടപ്പാക്കും. കാലോചിതമായ മാറ്റം വരുത്താനാണ് തീരുമാനം

വയനാട് ട്രൈബല്‍ സര്‍വകലാശാല

വയനാട് ട്രൈബല്‍ സര്‍വകലാശാല ആരംഭിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തി.

കേരള ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റി

കേരള ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റിക്കായി 100 കോടി രൂപ വകയിരുത്തി

വയോജന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപ വകയിരുത്തി. വയോജനങ്ങള്‍ക്കായി പദ്ധതികള്‍ രൂപീകരിക്കും. പകല്‍വീട് സജീവം ആക്കും. ഫിറ്റ്നസ് സെന്ററുകള്‍ സ്ഥാപിക്കും.

ഭൂപരിഷ്‌കരണം 2 നടപ്പാക്കും. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ സുതാര്യവും വേഗത്തിലുമാക്കും. റീന്യൂവബിള്‍ എനര്‍ജി ഉപയോഗിക്കും. കേരളത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബ് ആക്കിമാറ്റും. ഇതിനായി 100 കോടി രൂപ വകയിരുത്തും. കേരളത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബാക്കും.

മലബാറില്‍ ലോകനിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തും.

ബ്രാന്‍ഡ് കേരളം ആരംഭിക്കും. ആഭ്യന്തര അന്താരാഷ്ട്ര വിപണികളില്‍ കേരള ഉല്‍പ്പന്നങ്ങള്‍ വ്യാപകമാക്കും.

മത്സ്യത്തൊഴിലാളികളുടെ അപകട ഇന്‍ഷുറന്‍സ് തുക പരിഷ്‌കരിക്കും. മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടാല്‍ വേഗത്തില്‍ രക്ഷിക്കാന്‍ കൂടുതല്‍ മറൈന്‍ ബോട്ടുകള്‍ ഏര്‍പ്പാടാക്കും. കേരള അര്‍ബന്‍ ഗ്രോത്ത് മിഷന്‍ ആരംഭിക്കും. പോര്‍ട്ട് സിറ്റി പദ്ധതിയില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് തൊഴിലവസരം നല്‍കും. വനിതകള്‍ക്ക് മത്സ്യ വിപണത്തിന് സഹായകമായി ഷീ സ് കൂട്ടറുകള്‍ നല്‍കും.

മലയാള സിനിമയെ വികസിപ്പിക്കാന്‍ സമഗ്ര പദ്ധതികള്‍. ചിത്ര നഗരം പദ്ധതി കൊച്ചിയില്‍ തുടങ്ങും. ജെസി ഡാനിയേല്‍ ഫിലിം സിറ്റിയും കൊച്ചിയില്‍ ആരംഭിക്കും. ഇതിനായി 100 കോടി വകയിരുത്തി. അന്തരിച്ച സാഹിത്യ പ്രതിഭ എം ടി വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട്ട് കള്‍ച്ചറല്‍ പാര്‍ക്ക് തുടങ്ങും. ഇതിനായി 50 കോടി വകയിരുത്തി. വിനോദ വിജ്ഞാന കേന്ദ്രമായി ഇതിനെ മാറ്റും. കള്‍ച്ചറല്‍ ടൂറിസം ട്രസ്റ്റ് രൂപീകരിക്കും. ജോണ്‍സണ്‍ മാഷിന്റെ പേരില്‍ തൃശൂരില്‍ മ്യൂസിക് അക്കാദമി തുടങ്ങും.

ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

ഇന്ദിരാ ഗ്യാരണ്ടിയിലെ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. പ്രാരംഭ ചെലവുകള്‍ക്ക് 10 കോടി രൂപ വകയിരുത്തി.

 

പ്രവാസി ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് രൂപീകരിക്കും

പ്രവാസി ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് രൂപീകരിക്കും. പ്രവാസികള്‍ നിക്ഷേപകരായും സംരംഭകരുമായി മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു

തിരുവന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ

തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 20 കോടി രൂപ വകയിരുത്തി.

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്ക്കായി 600 കോടി രൂപ വകയിരുത്തി.

പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും വേതനത്തിന് 4.72 കോടി രൂപയും വകയിരുത്തി.

 

KSRTC സൗജന്യ യാത്രയ് ക്കായി 600 കോടി രൂപ

പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും വേതനത്തിന് 4.72 കോടി രൂപ

റബ്ബര്‍ താങ്ങുവില 250 രൂപയായി വര്‍ദ്ധിപ്പിക്കും. നിലവിലെ 200 രൂപ 250 രൂപയാക്കി ഉയര്‍ത്തി.

അന്തരിച്ച പ്രശസ്ത നടന്‍ സലിം കുമാറിന്റെ ഓര്‍മയ്ക്കായി കൊച്ചിയില്‍ സ്മാരകം പണിയും. ഇതിനായി ഒരു കോടി രൂപ വകയിരുത്തി.

ക്ഷീരവികസനത്തിനായി 102.88 കോടി രൂപ

പാലിന്റെ ഉത് പാദനം ഒരു കോടി ലിറ്ററാക്കും

മൃഗസംരക്ഷണത്തിന് 258.88 കോടി രൂപ

കൃഷിക്കും അനുബന്ധ മേഖലയ്ക്കുമായി 2534 കോടി രൂപ വകയിരുത്തി. കൃഷി സഖി വനിതാ വികസനപദ്ധതി ആരംഭിക്കും. നെല്‍ സംഭരണ വില കാര്യക്ഷമമായി വിതരണം ചെയ്യും.

ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കും.

മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി രൂപീകരിക്കും. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി 75 രൂപയാക്കി വര്‍ധിപ്പിച്ചു. മത്സ്യബന്ധന വകുപ്പിന് 133 കോടി രൂപ വകയിരുത്തി.

മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പ്പെട്ടവരെ മറ്റ് തൊഴില്‍ മേഖല കണ്ടെത്താന്‍ സഹായിക്കും.

പട്ടയം ഇല്ലാത്ത തീരദേശവാസികള്‍ക്ക് പട്ടയം നല്‍കും. അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കും.

കടല്‍ഭിത്തി ബ്രേക്ക് വാട്ടര്‍ ഉള്‍പ്പടെ സ്ഥാപിക്കും.

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീഷന് 33.5 കോടി രൂപ വകയിരുത്തി

ഗതാഗത മേഖലയ്ക്ക് 1578.83 കോടി

ടൂറിസത്തെ വ്യവസായമാക്കും

ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കാന്‍ നടപടി. 325.36 കോടി രൂപ ടൂറിസം മേഖലയ്ക്ക് വകയിരുത്തി. ഹൗസ് ബോട്ട് മാലിന്യം സംസ്‌കരിക്കാന്‍ പ്ലാന്റ്. മുസ്രിസ് ടൂറിസം പദ്ധതി കൂടുതല്‍ വിപുലമാക്കും. അഷ്ടമുടി ടൂറിസം പ്രോത്സാഹിപ്പിക്കും. തീരദേശ ജലഗതാഗത്തിന് വെള്ളത്തിന് മുകളില്‍ ഉയര്‍ന്ന സഞ്ചരിക്കുന്ന ഹൈഡ്രോഫോയില്‍ സംവിധാനം സജ്ജമാക്കും.

കായിക താരങ്ങള്‍ക്കായി മിഷന്‍ 2036

കായികതാരങ്ങള്‍ക്കായി മിഷന്‍ 2036 പ്രഖ്യാപിച്ചു. 2036 ലെ ഒളിമ്പിക്‌സ് ലക്ഷ്യം വെച്ചാണ് പ്രഖ്യാപനം

എസ് സി- എസ് ടി വിഭാഗത്തിന് പുതിയ ഭവന പദ്ധതി

പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തിന് പുതിയ ഭവന പദ്ധതി. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കും. വിദ്യാര്‍ത്ഥികളുടെ ഇ ഗ്രാന്‍ഡ് സമയബന്ധിതമായി നല്‍കും.

77.91 കോടി ന്യൂനപക്ഷ ക്ഷേമത്തിനായി മാറ്റിവെച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.