
















ലണ്ടന്‍: അയര്‍ക്കുന്നം-മറ്റക്കര പ്രദേശങ്ങളില്‍ നിന്നുമായി യുകെയുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുടെ ഒമ്പതാമത് സംഗമത്തിന് തിരി തെളിയുവാന്‍ ഇനി രണ്ട് ദിനങ്ങള്‍ മാത്രം. ജൂണ്‍ 20 ശനിയാഴ്ച ചെല്‍ട്ടന്‍ഹാമിലാണ് ഇത്തവണ വിവിധ കലാ കായിക വിനോദ പരിപാടികളുമായി രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ കുടുംബാംഗങ്ങള്‍ സൗഹൃദങ്ങള്‍ പുതുക്കുവാനായി ഒത്തുചേരുന്നത്. ഇത്തവണത്തെ സംഗമവും വേറിട്ടൊരു നവ്യാനുഭവം നല്‍കി അവിസ്മരണീയമാക്കുവാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
മുന്‍വര്‍ഷങ്ങളിലെ പോലെ സംഗമത്തില്‍ എത്തിച്ചേരുന്ന മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും പ്രഭാതഭക്ഷണവും, ഉച്ചഭക്ഷണവും കൂടാതെ വൈകുന്നേരമുള്ള ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. അയര്‍ക്കുന്നം -മറ്റക്കര പ്രദേശങ്ങളില്‍ നിന്നും യുകെയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് എത്തിയിട്ടുള്ള കുടുംബാംഗങ്ങളോടൊപ്പം പുതുതായി എത്തിച്ചേര്‍ന്നിട്ടുള്ള കുടുംബാംഗങ്ങളുമുള്‍പ്പെടെ നിരവധി ആളുകളാണ് പരസ്പരം പരിചയപ്പെടുവാനും സ്‌നേഹബന്ധങ്ങള്‍ പുതുക്കുവാനുമായി ഇത്തവണത്തെ സംഗമത്തിലും പങ്കെടുക്കുവാനായി പേരുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . സംഗമത്തില്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ഇനിയും പേരുകള്‍ നല്‍കാത്തവര്‍ക്ക് പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് ആയ റാണി ജോജി, ടെല്‍സ്‌മോന്‍ തടത്തില്‍ എന്നിവരുടെ പക്കല്‍ പേരുകള്‍ നല്‍കാവുന്നതാണ്.
അയര്‍ക്കുന്നം -മറ്റക്കര പ്രദേശങ്ങളിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്കും വിവാഹബന്ധങ്ങളിലൂടെ ഈ പ്രദേശങ്ങളുമായി ചേര്‍ന്നിട്ടുള്ളവര്‍ക്കും സംഗമത്തില്‍ പങ്കെടുക്കാവുന്നതാണെന്നും ഈ പ്രദേശങ്ങളില്‍ നിന്നും യുകെയില്‍ താമസിക്കുന്ന പരമാവധി ആളുകള്‍ സംഗമത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി ബെന്‍സിലാല്‍ ചെറിയാന്‍, ട്രഷറര്‍ തോമസ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു. യുകെയിലെ സംഗമങ്ങളില്‍ അയര്‍ക്കുന്നം -മറ്റക്കര സംഗമം എക്കാലവും പ്രവര്‍ത്തനങ്ങളിലും ജനപങ്കാളിത്തത്തിലും മികവുറ്റതായിരുന്നുവെന്നും ഇത്തവണത്തെയും സംഗമം വേറിട്ടുനില്‍ക്കുമെന്നതിന് സംശയമില്ലെന്നും ഇനിയും പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
സംഗമ വേദിയുടെ വിലാസം:
SHURDINGTON COMMUNITY CENTRE,
BISHOP ROAD, CHELTENHAM, GL51 4TB
DATE AND TIME: 20/6/2026, 9AM- 5PM
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
C.A.Joseph: 07846747602
Bencylal Cherian: 07423038160
Thomas Philip: 07445887812
Rani Jogi: 07916332669
Telsmon Thadathil: 07727199884
ബെന്‍സിലാല്‍ ചെറിയാന്‍