CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 25 Seconds Ago
Breaking Now

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ സ്‌പോര്‍ട്‌സ് 2026: പോര്‍ട്‌സ്മൗത്ത് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചാമ്പ്യന്മാര്‍

ഹോര്‍ഷം: യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ സ്‌പോര്‍ട്‌സ് 2026 ജൂണ്‍ 13-ന് ശനിയാഴ്ച സസെക്‌സിലെ ഹോര്‍ഷത്തിലുള്ള ദി ബ്രിഡ്ജ് ലെഷര്‍ സെന്ററില്‍ ആവേശോജ്വലമായി സംഘടിപ്പിച്ചു. വിവിധ അസോസിയേഷനുകളില്‍ നിന്നുള്ള നൂറുകണക്കിന് കായികതാരങ്ങള്‍ പങ്കെടുത്ത മത്സരങ്ങളില്‍ മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത് (MAP) തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഓവറോള്‍ ചാമ്പ്യന്‍മാരായി. ക്രോളി മലയാളി കമ്മ്യൂണിറ്റി (CMC) ഒന്നാം റണ്ണറപ്പും ആതിഥേയരായ മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോര്‍ഷം (MCH) രണ്ടാം റണ്ണറപ്പുമായി.

രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ച ശേഷം കൃത്യം 9.30-ന് ട്രാക്ക് മത്സരങ്ങള്‍ക്ക് തുടക്കമായി. ഉദ്ഘാടന സമ്മേളനത്തില്‍ സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ജിപ്‌സണ്‍ തോമസ് അധ്യക്ഷത വഹിച്ചു. യുക്മ ദേശീയ സെക്രട്ടറി ജയകുമാര്‍ നായര്‍ കായികമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ യുക്മ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സുരേന്ദ്രന്‍ അറയ്‌ക്കോട്ട്, റീജിയണല്‍ ട്രഷറര്‍ തേജു മാത്യൂസ്, മറ്റ് റീജിയണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, വിവിധ അസോസിയേഷനുകളുടെ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. രണ്ട് ട്രാക്കുകളിലും രണ്ട് ഫീല്‍ഡ് വിഭാഗങ്ങളിലുമായി മത്സരങ്ങള്‍ കൃത്യമായ സമയക്രമത്തോടെയും മികച്ച സംഘാടന മികവോടെയും നടത്തി.

വൈകുന്നേരം നടന്ന സമ്മാനദാന ചടങ്ങ് യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സണ്ണിമോന്‍ മത്തായിഉദ്ഘാടനം ചെയ്തു. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി സണ്ണിമോന്‍ മത്തായിയും റീജിയണല്‍ പ്രസിഡന്റ് ജിപ്‌സണ്‍ തോമസും ചേര്‍ന്ന് മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്തിന് സമ്മാനിച്ചു. റണ്ണറപ്പ് ട്രോഫികള്‍ യുക്മ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സുരേന്ദ്രന്‍ അറയ്‌ക്കോട്ടും റീജിയണല്‍ ട്രഷറര്‍ തേജു മാത്യൂസും വിതരണം ചെയ്തു.

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ ബെര്‍വിന്‍ ബാബുവിന്റെ  നേതൃത്വത്തില്‍ റെനോള്‍ഡ് മാനുവല്‍, അലന്‍ അക്കര, ലിറ്റോ കോരുത്  , ഡാഫിനി എല്‍ദോസ്, മെബി മാത്യൂസ്, ശാരിക അമ്പിളി, സുനോജ് ശ്രീനിവാസ് എന്നിവര്‍ ഉള്‍പ്പെടുന്ന റീജിയണല്‍ കമ്മിറ്റി അംഗങ്ങളും വിവിധ അസോസിയേഷനുകളിലെ ഭാരവാഹികളായ നിന്റു രാധാകൃഷ്ണന്‍, ആന്റണി തെക്കേപ്പറമ്പില്‍, ജിബിന്‍ പി. ജോയ്, അഭിലാഷ് ഏബല്‍, എല്‍ദോസ് എം. മാത്യു, ജിനു, ഷാജി തോമസ്, അസ്ഹര്‍ സയ്ത്ത്, ലിയ തോമസ്, അലോഷ്യസ് അഗസ്റ്റിന്‍, ഹാഷിം കുഞ്ഞുമുഹമ്മദ്, ജോസിന്‍ പകലോമറ്റം, ടോജോ രാജു, സജീവ് എസ്. നായര്‍, ലിറ്റ്‌സി സാംസണ്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് പരിപാടിയുടെ വിജയത്തിന് പിന്നില്‍.

വ്യക്തിഗത ചാമ്പ്യന്മാര്‍

കിഡ്‌സ് വിഭാഗം

• ജെന്നിഫര്‍ ജീന്‍ (ബ്രൈറ്റണ്‍ മലയാളി അസോസിയേഷന്‍)

• നിവാന്‍ ഷാജി (ക്രോളി മലയാളി കമ്മ്യൂണിറ്റി)

സബ് ജൂനിയേഴ്‌സ്

• സാറ ഐമി ഫിലിപ്പ് (ക്രോളി മലയാളി കമ്മ്യൂണിറ്റി)

• ഇവാന്‍ ഷൈജന്‍ (മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത്)

ജൂനിയേഴ്‌സ്

• ഒലിവിയ ലിന്റോ (മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത്)

• ഓസ്റ്റിന്‍ മാര്‍ട്ടിന്‍ (മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത്)

സീനിയേഴ്‌സ്

• ശിഖ അനില്‍കുമാര്‍ (ക്രോളി മലയാളി കമ്മ്യൂണിറ്റി)

• അലന്‍ ബിനോയ് കുര്യന്‍ (ബ്രൈറ്റണ്‍ മലയാളി അസോസിയേഷന്‍)

അഡള്‍ട്‌സ്

• നീതു ബേബി (ക്രോളി മലയാളി കമ്മ്യൂണിറ്റി)

• സംഗീത് സജി (മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത്)

സീനിയര്‍ അഡള്‍ട്‌സ്

• സിന്ധു ലിന്റോ (മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത്)

• പോള്‍ ജോസഫ് (മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോര്‍ഷം)

സൂപ്പര്‍ സീനിയേഴ്‌സ്

• മിനിമോള്‍ സിബി (മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത്)

• സജി തോമസ് (മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത്)

അസോസിയേഷന്‍ പോയിന്റ് നില

1. മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത് (MAP) - 148 പോയിന്റ്

2. ക്രോളി മലയാളി കമ്മ്യൂണിറ്റി (CMC) - 127 പോയിന്റ്

3. മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോര്‍ഷം (MCH) - 78 പോയിന്റ്

4. ബ്രൈറ്റണ്‍ മലയാളി അസോസിയേഷന്‍ - 62 പോയിന്റ്

5. ക്ലബ് കേരള അസോസിയേഷന്‍ ഓഫ് ഹോര്‍ഷം - 42 പോയിന്റ്

6. മലയാളി അസോസിയേഷന്‍ ഓഫ് റെഡ്ഹില്‍  സറ്‌റേ  - 36 പോയിന്റ്

7. മലയാളി അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ - 32 പോയിന്റ്

8. ഹേവാര്‍ഡ്‌സ് ഹീത്ത് യൂണൈറ്റഡ് കള്‍ച്ചറല്‍ മലയാളി അസോസിയേഷന്‍ - 30 പോയിന്റ്

9. ഡാര്‍ട്ട്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ - 18 പോയിന്റ്

കായികമികവും സൗഹൃദവും ഒരുപോലെ ഉയര്‍ത്തിപ്പിടിച്ച യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ സ്‌പോര്‍ട്‌സ് 2026, പങ്കെടുത്ത എല്ലാ അസോസിയേഷനുകള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് വിജയകരമായി സമാപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.