
















കേതര്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി പ്രതിയായ യുവതി. തനിക്ക് ഈ വിവാഹത്തിന് താല്‍പര്യമില്ലെന്ന കാര്യം സ്വന്തം വീട്ടുകാരോട് പറയുന്നതിനേക്കാള്‍ എളുപ്പമായി തോന്നിയത് പ്രതിശ്രുത വരനായ കേതന്‍ അഗര്‍വാളിനെ കൊല്ലുന്നതായിരുന്നു എന്നാണ് സിയ പൊലീസിനോട് സമ്മതിച്ചിരിക്കുന്നത്.
നവംബറില്‍ നടക്കാനിരിക്കുന്ന തന്റെ വിവാഹം മുടക്കി കുടുംബത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ ആഗ്രഹിച്ചില്ലെന്ന് യുവതി പറയുന്നു. ട്രക്കിഗിനെ അബദ്ധത്തില്‍ മലയിടുക്കില്‍ നിന്ന് വീണ് മരിച്ചതാണെന്ന് സിയ വീട്ടുകാരേയും പൊലീസിനേയും ധരിപ്പിച്ചത്. എന്നാല്‍ ഡിജിറ്റല്‍ തെളിവുകളും മൊഴിയിലെ വൈരുദ്ധ്യവും പരിശോധിച്ച പൊലീസിന് ഇതൊരു ആസൂത്രണ കൊലപാതകമെന്ന് മനസിലായി.
കേസില്‍ പ്രതികളായ സിയയും കാമുകനും കേസിലെ കൂട്ടുപ്രതിയായ ചേതന്‍ ചൗധരിയും കൊലയ്ക്ക് മുമ്പുള്ള മാസങ്ങളില്‍ രണ്ടായിരത്തിലേറെ തവണ ഫോണില്‍ സംസാരിച്ചതായി പൊലീസ് വ്യക്തമാക്കി. വിവാഹം വേണ്ടെന്ന് വച്ചാല്‍ കുടുംബത്തിന്റെ അന്തസ്സ് തകരുമെന്നും നാട്ടുകാര്‍ പരിഹസിക്കുമെന്നും സിയ ഭയപ്പെട്ടു. കേതനെ ഇല്ലാതാക്കി അപകട മരണമെന്ന് വരുത്തി തീര്‍ത്താല്‍ വീട്ടുകാരുടെ വിഷമം ഒഴിവാക്കാമെന്നാണ് താന്‍ കരുതിയതെന്ന് സിയ ചോദ്യം ചെയ്യലില്‍ പറഞ്ഞു.