CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 3 Seconds Ago
Breaking Now

നടിയുടെ ഫ്‌ലാറ്റിലെത്തി യുവാവ് ജീവനൊടുക്കി ; ഫാനില്‍ തൂങ്ങിയ നിലയില്‍ 33 കാരന്‍

ഭാര്യയുമായി തര്‍ക്കത്തിലായിരുന്ന വൈശാഖ് നേരത്തെ നടി കൃഷി തപന്ദയുടെ വീട്ടില്‍ താമസിച്ചിരുന്നതായും പൊലീസ് പറയുന്നു.

കന്നഡ നടി കൃഷി തപന്ദയുടെ ഫ്‌ളാറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ ആര്‍ആര്‍ നഗറിലുള്ള ഫ്‌ളാറ്റിലാണ് 33 കാരനായ വൈശാഖിനെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയാണ് വൈശാഖ് നടിയുടെ ഫ്‌ളാറ്റിലെത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവം നടക്കുമ്പോള്‍ നടി കൃഷി തപന്ദ ഫ്‌ളാറ്റില്‍ ഇല്ലായിരുന്നെന്നും ഈ സമയം അവര്‍ മറ്റൊരു സ്ഥലത്തായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

ഭാര്യയുമായി തര്‍ക്കത്തിലായിരുന്ന വൈശാഖ് നേരത്തെ നടി കൃഷി തപന്ദയുടെ വീട്ടില്‍ താമസിച്ചിരുന്നതായും പൊലീസ് പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി നടിയേയും വൈശാഖിന്റെ കുടുംബാംഗങ്ങളേയും പൊലീസ് ചോദ്യം ചെയ്യും.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൃത്യമായ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.