CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 58 Seconds Ago
Breaking Now

യു.കെയിലെ ശിവഗിരി ആശ്രമത്തില്‍ കര്‍ക്കിടക വാവ്ബലിയും പിതൃതര്‍പ്പണ ചടങ്ങും ആഗസ്ത് 12ന്

കര്‍ക്കിടക മാസത്തിലെ അമാവാസി ദിനമായ ആഗസ്റ്റ് 12 ബുധനാഴ്ച, യു.കെയിലെ ശിവഗിരി ആശ്രമത്തില്‍ പിതൃക്കളുടെ ആത്മശാന്തിക്കായി കര്‍ക്കിടക വാവ്ബലിയും പിതൃതര്‍പ്പണ ചടങ്ങുകളും ഭക്തിപൂര്‍വ്വം സംഘടിപ്പിക്കും.

ശിവഗിരി ആശ്രമം യു.കെയില്‍ നടക്കുന്ന ചടങ്ങിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. എള്ള്, പൂവ്, ഉണക്കലരി എന്നിവ ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍ ഉപയോഗിച്ചാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തുന്നത്.

ചടങ്ങില്‍ ശ്രീ സുനീഷ് ശാന്തിയും ശ്രീ സിറില്‍ ശാന്തിയും മുഖ്യ കാര്‍മികത്വം വഹിക്കും. ആശ്രമത്തിലെ വിശുദ്ധ അന്തരീക്ഷത്തില്‍ നടക്കുന്ന പിതൃതര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി സേവനം യു.കെ വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

എല്ലാ ഭക്തജനങ്ങളെയും കുടുംബസമേതം ചടങ്ങില്‍ പങ്കെടുത്ത് പിതൃക്കള്‍ക്ക് ബലിയര്‍പ്പിച്ച് അനുഗ്രഹം നേടുവാന്‍ ശിവഗിരി ആശ്രമം യു.കെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

https://sevanamuk.com/book-ticket-public/17/

 




കൂടുതല്‍വാര്‍ത്തകള്‍.