
















സ്‌കൂളില്‍നിന്ന് 30 രൂപ മോഷ്ടിച്ചെന്ന അധ്യാപകരുടെ ആരോപണത്തില്‍ മനംനൊന്ത് എട്ടാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. കര്‍ണാടകയിലെ അനേകലിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ അനേകല്‍ സൂര്യന?ഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്‌കൂളിലെ മോഷണത്തില്‍ തനിക്കെതിരേ തെറ്റായ ആരോപണമുന്നയിച്ചതും അധ്യാപകര്‍ അപമാനിച്ചതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറിപ്പില്‍ പറയുന്നത്. സ്‌കൂളില്‍നിന്ന് ഒരിക്കല്‍ 20 രൂപയും 10 രൂപയും മോഷണംപോയ സംഭവമുണ്ടായി. ഇതില്‍ അധ്യാപകര്‍ തനിക്കെതിരേയാണ് ആരോപണമുന്നയിച്ചത്. അധ്യാപകര്‍ തന്നെ വഴക്ക് പറഞ്ഞു. അധ്യാപകരുടെ അപമാനം താങ്ങാനാകാതെയാണ് താന്‍ ജീവനൊടുക്കുന്നതെന്നും പെണ്‍കുട്ടിയുടെ കുറിപ്പിലുണ്ട്.
തനിക്ക് ഇനി ജീവിക്കാന്‍ അര്‍ഹതയില്ല. അമ്മയും സഹോദരങ്ങളും ക്ഷമിക്കണം. തന്റെ മരണത്തില്‍ അമ്മയെ ആരും ഉത്തരവാദിയാക്കരുത്. ഇത് തന്റെ സ്വന്തം തീരുമാനമാണെന്നും വിദ്യാര്‍ഥിനി എഴുതിയതെന്ന് കരുതുന്ന കുറിപ്പില്‍ പറയുന്നു.
സംഭവസമയം കുട്ടിയുടെ അമ്മ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് നി?ഗമനം. വ്യാഴാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലുള്ള അമ്മയെ വിവരമറിയിക്കുകയായിരുന്നു.
അതേസമയം, വീട്ടില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ അമ്മയും പ്രതികരിച്ചു.