CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 54 Seconds Ago
Breaking Now

ട്രെയിനില്‍ ആദ്യരാത്രിക്ക് മണിയറയൊരുക്കി ; ടിടിഇയ്ക്ക് സസ്‌പെന്‍ഷന്‍

നവ ദമ്പതികള്‍ക്കായി ട്രെയിനിലെ കൂപ്പെ മനോഹരമായി അലങ്കരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കൂപ്പെ 'മധുവിധു മുറി'യാക്കി മാറ്റിയ ദമ്പതികളുടെ വീഡിയോ വൈറലായ സംഭവത്തില്‍ കര്‍ശന നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ. ഡ്യൂട്ടിയിലുണ്ടായിരുന്ന  ടിടിഇയെ സസ്‌പെന്‍ഡ് ചെയ്തു. കൂപ്പെ അലങ്കരിച്ച ഡെക്കറേറ്റര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജല്‍നയില്‍ നിന്നുള്ളതെന്നു കരുതുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായതോടെയാണ് സംഭവം റെയില്‍വേയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെയാണ് റെയില്‍വേ അതിവേഗം നടപടിയെടുത്തതും അന്വേഷണം പ്രഖ്യാപിച്ചതും. അനുമതിയില്ലാതെ റെയില്‍വേയുടെ കോച്ചിനുള്ളില്‍ ഇത്തരം അലങ്കാരങ്ങള്‍ നടത്തിയത് ഗൗരവതരമായ സുരക്ഷാ വീഴ്ചയായാണെന്ന് അധികൃതര്‍ പറയുന്നു.

നവ ദമ്പതികള്‍ക്കായി ട്രെയിനിലെ കൂപ്പെ മനോഹരമായി അലങ്കരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ചുവപ്പും വെള്ളയും നിറത്തിലുള്ള ബലൂണുകള്‍, ഹൃദയാകൃതിയിലുള്ള അലങ്കാരങ്ങള്‍, പൂമാലകള്‍ എന്നിവയെല്ലാം ഇതിനായി ഉപയോഗിച്ചിരുന്നു. ബെര്‍ത്തില്‍ റോസാപ്പൂവിന്റെ ഇതളുകള്‍ വിതറുകയും കൂപ്പയാകെ അലങ്കരിക്കുകയും ചെയ്തിരുന്നു. ഒരു സ്വകാര്യ ആഘോഷത്തിന്റെ പ്രതീതി നല്‍കുന്ന രീതിയിലായിരുന്നു ഈ അലങ്കാരങ്ങളെല്ലാം. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് റെയില്‍വേയുടെ നടപടി ആവശ്യപ്പെട്ട് പലരും രംഗത്തെത്തിയത്.  

വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ റെയില്‍വേ അന്വേഷണം ആരംഭിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഇത്രയും വലിയ അലങ്കാരം കോച്ചിനുള്ളില്‍ നടത്താന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണ്  ആദ്യ ഘട്ടത്തില്‍ ടിടിഇയെ പ്രാഥമിക അന്വേഷണം നടത്തി സസ്‌പെന്‍ഡ് ചെയ്തത്. കൂടാതെ, ഈ അലങ്കാരങ്ങള്‍ ചെയ്ത വ്യക്തിയെ കണ്ടെത്തി അവര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. റെയില്‍വേയുടെ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് കേസ്.  

 




കൂടുതല്‍വാര്‍ത്തകള്‍.