CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 42 Seconds Ago
Breaking Now

മനുഷ്യരും ദൈവവുമായി ഐക്യപ്പെട്ടു ജീവിക്കുന്ന വാസസ്ഥലമാണ് ഭവനം' ഫാ. ആന്റണി ചുണ്ടെലിക്കാട്ട്

'മനുഷ്യരും ദൈവവുമായി ഐക്യപ്പെട്ടു ജീവിക്കുന്ന വാസസ്ഥലമാണ് ഭവനം എന്നും, പാപം നിമിത്തംവിശുദ്ധി നഷ്ടപ്പെട്ട് ഭവനങ്ങള്‍ നശിക്കുമെന്നും' പ്രോട്ടോ സെഞ്ചുലോസ് റവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് . ഭവനങ്ങളില്‍ പരിശുദ്ധ അമ്മക്ക് നല്‍കേണ്ട സ്ഥാനവും ബഹുമാനവും  ഉദ്‌ബോധിപ്പിച്ച ആന്റണി അച്ചന്‍  പാപം ചെയ്തത്  നിമിത്തം ഏദന്തോട്ടത്തില്‍  നിന്ന് ദൈവം ആദിമാതാപിതാക്കളെ പുറത്താക്കിയ കാര്യം ഓര്‍മ്മിപ്പിച്ചു.വാത്സിങ്ഹാം  തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഒരുക്കിയ മരിയന്‍ പ്രഭാഷണം നടത്തുകയായിരുന്നു  സഭാ പണ്ഡിതനും കൂടിയായ  റവ.ഡോ .ആന്റണി ചുണ്ടെലിക്കാട്ട് . ദൈവ ഹിതം അനുസരിച്ച് സര്‍വ്വതും  ഉപേക്ഷിച്ചെത്തിയ അബ്രഹാമിനെ ദൈവം  പുതിയ ദേശവും ഭവനവും വാഗ്ദാനം നല്‍കി കല്‍പ്പനകള്‍ കൊടുത്ത് വാഗ്ദത്ത ഭൂമിയിലേക്ക്  ജനതയെ നയിക്കുവാന്‍ അയക്കുന്നതാണ് പിന്നീട് കാണുക.'

'പുതിയ നിയമത്തില്‍ മനുഷ്യനു  നഷ്ടപ്പെട്ട  സ്വര്‍ഗ്ഗീയ ഭവനം വീണ്ടെടുക്കാനായി ദൈവം സ്വപുത്രനെ ഭൂമിയിലേക്ക് അയക്കുവാന്‍ തീരുമാനിക്കുകയും പരിശുദ്ധ മറിയത്തിന്റെ ഉദരത്തില്‍  വസിക്കുവാനുള്ള വിശുദ്ധ ഭവനം ഒരുക്കുകയുമായിരുന്നു. മനുഷ്യരക്ഷയുടെ ചരിത്രത്തില്‍ മറിയത്തിന്റെ ഈ ദൗത്യം അതുല്യമാണ്. ദൈവപുത്രന് മാനുഷിക ശരീരം നല്‍കി ദൈവത്തിന്റെ വാസസ്ഥലമായിത്തീര്‍ന്ന മറിയം, വിശ്വസ്തരുടെ ആത്മീയ അമ്മയായി സഭ ആദരിക്കുന്നു. 'കാല്‍വരിയിലെ ചിന്തയും' ഇക്കാര്യം അടിവരയിട്ടു പറയുന്നു'.

മനുഷ്യരുടെ ആവശ്യങ്ങള്‍ എല്ലാ തലങ്ങളിലും മനസ്സിലാക്കി സ്വപുത്രന്റെ ശ്രദ്ധയില്‍ എത്തിക്കുകയും, അനുഗ്രഹദായകമാക്കുകയും ചെയ്യുന്ന പരിശുദ്ധ അമ്മ അനുഗ്രഹങ്ങളുടെ  പറുദീസയാണ്. പരിശുദ്ധ മറിയത്തിന്റെ മാതൃസ്‌നേഹം വിശ്വാസത്തിന് ശക്തിയും, ഹൃദയത്തിന് സമാധാനവും, ജീവിതത്തിന് പ്രത്യാശയും പകരുന്ന ആത്മീയ അത്താണിയാണ്.   മാതൃപരിപാലനത്തിലും, മാധ്യസ്ഥത്തിലും ആശ്രയിച്ച് ക്രിസ്തുവിനോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുകയും,  പാപത്തെ അതിജീവിച്ച്, നഷ്ടപ്പെട്ട സ്വര്‍ഗ്ഗഭവനത്തിലേക്കുള്ള യാത്രയില്‍ സ്ഥിരതയോടെ മുന്നേറുകയും ചെയ്യാം എന്ന് ആന്റണി അച്ചന്‍  തീര്‍ത്ഥാടകരോട്  ആഹ്വാനം ചെയ്തു. 

Appachan Kannanchira 

 




കൂടുതല്‍വാര്‍ത്തകള്‍.