CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 59 Minutes 14 Seconds Ago
Breaking Now

യുവാക്കള്‍ക്ക് പുത്തന്‍ ഉണര്‍വുമായി ഗ്രേറ്റ് എവേക്കനിങ്' കണ്‍വെന്‍ഷന്‍ ആഗസ്റ്റ് ഒന്നിന് ; ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്നു

പ്രശസ്ത കത്തോലിക്കാ വചനപ്രഘോഷകനും പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി സന്യാസസമൂഹത്തിന്റെ സ്ഥാപകനും,അഭിഷേകാഗ്നി കണ്‍വെന്‍ഷനുകളുടെ നേതൃ ശുശ്രൂഷകനുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രേറ്റ് എവേക്കനിങ് ഇംഗ്ലീഷ് കണ്‍വെന്‍ഷനും രോഗശാന്തി ശുശ്രൂഷയും ആഗസ്റ്റ് 1 ശനിയാഴ്ച ബര്‍മിങ്ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകള്‍ വൈകുന്നേരം 4.30-ന്‌സമാപിക്കും.

ഇംഗ്ലണ്ട്  വെയില്‍സ് കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ മിഷന്‍ ഡയറക്ടറായ അബട്ട് ഹ്യൂ അലന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഫാ. സേവ്യര്‍ വട്ടായില്‍ മുഖ്യപ്രഭാഷണം നടത്തുകയും രോഗശാന്തി ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്യും. ഫാ. ഷൈജു നടുവത്താനിയില്‍ , ബ്രദര്‍ ജോസ് കുര്യാക്കോസ്  എന്നിവരും ശുശ്രൂഷകളില്‍ പങ്കുചേരും. 

കുട്ടികള്‍ക്കായി പ്രത്യേക സമാന്തര ക്ലാസുകള്‍ ഉണ്ടായിരിക്കും.

ജപമാല പ്രദക്ഷിണം,സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന,വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവയാണ് ഈ ദിവസത്തെ പ്രധാന ശുശ്രൂഷകള്‍. കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.

പ്രവേശനം തികച്ചും സൗജന്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് afcmuk.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

കൂടുതല്‍ വിവരങ്ങള്‍ക്ക്

 ജോസഫ് (07506810177), വില്‍സണ്‍ (07956381337) 




കൂടുതല്‍വാര്‍ത്തകള്‍.