CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 40 Seconds Ago
Breaking Now

പ്രതിഷേധ കൂട്ടായ്മയില്‍ നുഴഞ്ഞു കയറുന്ന ക്രിമിനല്‍ സംഘം ; ഡല്‍ഹി പൊലീസ് അഞ്ചു ദിവസത്തിനിടെ പിടികൂടിയത് 400 കുറ്റവാളികളെ

പൊലീസിന്റെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റത്തിലൂടെയാണ് ഈ കണ്ടെത്തല്‍.

ജന്തര്‍മന്തറിലെ ക്രോക്കോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയവര്‍ക്കിടയില്‍ അഞ്ചു ദിവസത്തിനിടെ കണ്ടെത്തിയത് നാനൂറോളം കുറ്റവാളികളെയെന്ന് ഡല്‍ഹി പൊലീസ്. പ്രതിഷേധ സ്ഥലത്തും പരിസരത്തുമായാണ് ഈ മാസം 20നും 24നുമിടെയില്‍ ഇത്രയുമധികം ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്തിയതെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. പൊലീസിന്റെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റത്തിലൂടെയാണ് ഈ കണ്ടെത്തല്‍. 

അക്രമസംഭവങ്ങളിലും പൊതുമുതല്‍ നശിപ്പിച്ചതിലും ഇവരില്‍ ചിലര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് പറയുന്നു. ഇതിനിടെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വീഡിയോകളില്‍ നിന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ചില കുറ്റവാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിഷേധ സ്ഥലത്തിനു ചുറ്റുമുള്ള നിരീക്ഷണ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസിന്റെ ഡാറ്റാബേസുമായി തത്സമയം ഒത്തുനോക്കിയാണ് കണ്ടെത്തല്‍. ന്യൂഡല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ കൂടുതല്‍ ഡിജിറ്റല്‍ തെളിവും ദൃശ്യവും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.