CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 36 Seconds Ago
Breaking Now

അമേരിക്കന്‍ പഠനം സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസ വായ്പയും കൊണ്ടെന്ന് അഭിജീത് ദിപ്‌കെ ; സ്‌കോളര്‍ഷിപ്പ് കത്ത് കാണിച്ച് വിവരാവകാശ പ്രവര്‍ത്തകന് മറുപടിയുമായി അഭിജിത് ദീപ്‌കെ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന് നല്‍കിയ യൂട്യൂബ് അഭിമുഖത്തിലാണ് ദിപ്‌കെ വിശദീകരണം നല്‍കിയത്.

കോക്രോച്ച് ജനതാ പാര്‍ട്ടി  സ്ഥാപകന്‍ അഭിജീത് ദിപ്‌കെ അമേരിക്കയിലെ തന്റെ ഉന്നതവിദ്യാഭ്യാസം ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് ലഭിച്ച സ്‌കോളര്‍ഷിപ്പിന്റെയും വിദ്യാഭ്യാസ വായ്പയുടെയും സഹായത്തോടെയാണെന്ന് വ്യക്തമാക്കി. കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന ആര്‍ടിഐ പ്രവര്‍ത്തകന്റെ പരാതിക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന് നല്‍കിയ യൂട്യൂബ് അഭിമുഖത്തിലാണ് ദിപ്‌കെ വിശദീകരണം നല്‍കിയത്. വിദേശപഠനത്തിന് വിശദീകരിക്കാനാകാത്ത കുടുംബസമ്പത്താണ് ഉപയോഗിച്ചതെന്ന ആരോപണം തള്ളിയ അദ്ദേഹം, സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസ വായ്പയും ലഭിച്ചിരുന്നുവെന്നും വായ്പ ഇപ്പോഴും തിരിച്ചടച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.

സൂറത്ത് സ്വദേശിയായ ആര്‍ടിഐ പ്രവര്‍ത്തകന്‍ അമിത് തിവാരി മഹാരാഷ്ട്ര സര്‍ക്കാരുള്‍പ്പെടെ വിവിധ അധികൃതര്‍ക്ക് നല്‍കിയ പരാതിയിലാണ് ദിപ്‌കെയുടെ പിതാവ് ഭഗവാന്റാവു ദിപ്‌കെയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനിലെ വിരമിച്ച ജൂനിയര്‍ എന്‍ജിനീയറായിരുന്ന അദ്ദേഹത്തിന്റെ ശമ്പളം പ്രതിമാസം ഏകദേശം 60,000 മുതല്‍ 65,000 രൂപ വരെയായിരുന്ന സാഹചര്യത്തില്‍ മക്കളുടെ അമേരിക്കന്‍ പഠനച്ചെലവ് എങ്ങനെ വഹിച്ചുവെന്നാണ് പരാതിയില്‍ ചോദ്യം ചെയ്യുന്നത്.

അതിനിടെ പാര്‍ട്ടിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ക്രൗഡ്ഫണ്ടിംഗിലൂടെ സമാഹരിക്കുന്ന ധനസഹായത്തെ ആശ്രയിച്ചായിരിക്കുമെന്നും, സംഭാവനകളുടെ കാര്യത്തില്‍ പൂര്‍ണ സുതാര്യത പാലിക്കുമെന്നും ദിപ്‌കെ അറിയിച്ചു.നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരായ സമരത്തിന് സാധാരണക്കാരായ ജനങ്ങള്‍ ഭക്ഷണവും കുടിവെള്ളവും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കിയിരുന്നുവെന്നും, ചില ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം മക്കളും നീറ്റിന് തയ്യാറെടുക്കുന്നതിനാല്‍ സ്വകാര്യമായി സമരത്തോട് പിന്തുണ ഉണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

നീറ്റ് സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിഷേധക്കാര്‍ക്കായി രാജ്യസഭാ എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ഒരു കോടി രൂപയുടെ നിയമസഹായ നിധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിജെപിയുടെ ധനസ്രോതസ്സുകള്‍ കൂടുതല്‍ ചര്‍ച്ചയായത്.

 




കൂടുതല്‍വാര്‍ത്തകള്‍.