CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 31 Seconds Ago
Breaking Now

മെന്റലിസ്റ്റ് അനന്തുവിന്റെ ദി സീക്രട്ട് ലെറ്റര്‍ ഷോ സെപ്തംബര്‍ 18ന് സ്വിന്‍ഡനില്‍

ഷോയുടെ ആദ്യ ടിക്കറ്റ് വില്‍പ്പനയുടെ ഉത്ഘാടനം കഴിഞ്ഞ ദിവസം നടന്നു.

അത്ഭുത കാഴ്ചകളുടെ ആകെ തുകയാണ് മെന്റലിസ്റ്റ് അനന്തുവിന്റെ സീക്രട്ടറ്റ് ലെറ്റര്‍ എന്ന മെന്റലിസം ഷോ. പ്രൊഫഷണല്‍ മെന്റലിസ്റ്റും മജീഷ്യനുമായ അനന്തു സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമുകളിലും സ്‌റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ്. ഇപ്പോഴിതാ അനന്തവുന്റെ ഷോ യുകെയിലെ സ്വിന്‍ഡണില്‍ അരങ്ങേറുകയാണഅ.  മെകാ സ്വിന്‍ഡണില്‍ സെപ്തംബര്‍ 18നാണ് പ്രോഗ്രാം നടക്കുന്നത്. ഷോയുടെ ആദ്യ ടിക്കറ്റ് വില്‍പ്പനയുടെ ഉത്ഘാടനം കഴിഞ്ഞ ദിവസം നടന്നു.

വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജിജി സജിയ്ക്കും യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി റെയ്‌മോള്‍ നിതിരിക്കും പരിപാടിയുടെ സംഘാടകരായ ദി മെറിഡിയന്‍ ഇവന്റ്‌സ് ടീം ആദ്യ ടിക്കറ്റ് കൈമാറി.

യുകെയിലെ സ്വന്‍ഡണില്‍ വരുന്ന ആദ്യ മെഗാഷോയ്ക്കായി ടിക്കറ്റ് ബുക്കിങ്ങ് തുടങ്ങി.

നിങ്ങള്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യാം

https://www.themeridianevent.co.uk/#event

യുകെ മലയാളികള്‍ക്ക് മറക്കാനാകാത്ത നിമിഷങ്ങള്‍ സമ്മാനിക്കാന്‍ അനന്തു എത്തുകയാണ്. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ഷോയുടെ മുഖ്യ സ്‌പോണ്‍സറാണ്.




കൂടുതല്‍വാര്‍ത്തകള്‍.