CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 42 Seconds Ago
Breaking Now

ബ്രിട്ടീഷുകാരിയെ കൊന്ന് സ്യൂട്ട്‌കെയ്‌സിലാക്കി നടന്നുപോകുന്ന കൊലയാളിയുടെ ദൃശ്യങ്ങള്‍ പുറത്ത്; പിടിയിലായത് അഫ്ഗാന്‍ പ്രൊഫഷണല്‍ ബോക്‌സര്‍; മൃതദേഹം ഉപേക്ഷിച്ച് മുങ്ങിയത് എന്തിന്?

ക്രിസ്ത്യന്‍ വോളണ്ടിയറായിരുന്ന ലിസയുമായി ഇതിലൂടെയാണ് അഹമദ്‌സി ബന്ധപ്പെടുന്നത്

ഏതന്‍സില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷുകാരിയുടെ മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കി ഉപേക്ഷിച്ചത് അഫ്ഗാന്‍ പ്രൊഫഷണല്‍ ബോക്‌സര്‍. എലിസബത്ത് ജെയിന്‍ റോസിന്റെ മൃതദേഹം ഉപേക്ഷിക്കാനായി പെട്ടിയുമായി പോകുന്ന ബോക്‌സര്‍ ഷരീഫ് അഹ്മദ്‌സിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പെട്ടതാണ് തെളിവായി മാറിയത്. 

ജൂണ്‍ 16ന് റോസ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ബോക്‌സര്‍ നഗരത്തിലെ തെരുവിലൂടെ പെട്ടി വീല്‍ ചെയ്ത് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ഗ്രീക്ക് തലസ്ഥാനത്തെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലേക്ക് കയറിപ്പോയ ഇയാള്‍ പിന്നീട് പെട്ടിയില്ലാതെ മടങ്ങുന്നതും സിസിടിവിയില്‍ കുരുങ്ങി. The migrant who arrived in Greece on a small boat before marrying an American Christian has been arrested

അമേരിക്കയില്‍ ജനിച്ച ഭാര്യയുടെ കാറില്‍ റോസ് താമസിച്ച അപ്പാര്‍ട്ട്‌മെന്റിലേക്ക് ഇയാള്‍ എത്തുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഗ്രീസിലേക്ക് ചെറുബോട്ടില്‍ എത്തിയ അഭയാര്‍ത്ഥിയാണ് അഹമദ്‌സി. ഇയാളെയാണ് ബ്രിട്ടീഷുകാരിയുടെ മരണത്തില്‍ ഗ്രീക്ക് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. He is suspected of killing Elisabeth-Jane Ross (pictured) before putting her body in a bag and dumping it in a derelict building

38-കാരിയുടെ ലിസയുടെ മൃതദേഹം ഒരു സ്യൂട്ട്‌കെയ്‌സില്‍ നിന്നും കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. 2016-ല്‍ ഗ്രീസിലെത്തിയ അഹമദ്‌സി ക്രിസ്തീയ മതം സ്വീകരിച്ച ശേഷമാണ് അമേരിക്കക്കാരിയെ വിവാഹം ചെയ്തത്. ഏതന്‍സില്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്ന മിനിസ്ട്രിക്കും ഇയാള്‍ രൂപം നല്‍കി. 

ക്രിസ്ത്യന്‍ വോളണ്ടിയറായിരുന്ന ലിസയുമായി ഇതിലൂടെയാണ് അഹമദ്‌സി ബന്ധപ്പെടുന്നത്. ഭര്‍ത്താവ് സംശയാസ്പദമായി പെരുമാറുന്നുവെന്ന് ഭാര്യ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് അഹമദ്‌സി കുടുങ്ങിയത്. 




കൂടുതല്‍വാര്‍ത്തകള്‍.