
















പിറവം പാലത്തിനോട് ചേര്‍ന്ന് നടപ്പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. ഇന്നലെ വൈകിട്ടാണ് ഇയാള്‍ പുഴയില്‍ ചാടിയത്. പിറവം സ്വദേശികളായ സുജിത്തും ആന്‍സനുമാണ് സ്പീഡ് ബോട്ടിലെത്തി ഇയാളെ രക്ഷിച്ചത്.
യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രൈന്റിലെ ട്രെന്റ്വെയില്‍ സ്വദേശിയായ ആന്‍സന്റെ ധീരമായ രക്ഷാപ്രവര്‍ത്തനം യുകെ മലയാളി സമൂഹത്തിനും പ്രത്യേകിച്ച് സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുടുംബത്തിനും അഭിമാനമായി മാറുകയാണ്.
അവധി ആഘോഷിക്കാന്‍ നാട്ടിലെത്തിയിരുന്ന ആന്‍സണ്‍, പിറവം പാലത്തിനോട് ചേര്‍ന്നുള്ള നടപ്പാലത്തിന് സമീപം ഉണ്ടായ അപകടം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.
സ്പീഡ് ബോട്ടിലുണ്ടായിരുന്ന പിറവം കോഴിപ്പിള്ളില്‍ ആന്‍സനും കൊല്ലപ്പറമ്പില്‍ സുജിത്തും ചേര്‍ന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. കരയില്‍ നിന്നുള്ളവരുടെ നിലവിളി കേട്ട ഇരുവരും ഉടന്‍ ബോട്ട് തിരിച്ച് തിരച്ചില്‍ ആരംഭിച്ചു. വെള്ളത്തില്‍ ഒരാളുടെ തല മാത്രം ഉയര്‍ന്നുകാണാനായതോടെ അതിവേഗം ബോട്ട് എത്തിച്ച് യുവാവിന് കൈ നീട്ടി ബോട്ടിലേക്ക് കയറ്റി സുരക്ഷിതമായി കരയിലെത്തിക്കുകയായിരുന്നു. സമയത്തിന് യുവാവിനെ രക്ഷിച്ചതിനാല്‍ ആളപായം ഒഴിവായി.ഇരുവരും യുകെ മലയാളി സമൂഹത്തിന്റെയും നാട്ടുകാരുടേയും അഭിനന്ദനം ഏറ്റുവാങ്ങുകയാണ.്