CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 20 Seconds Ago
Breaking Now

ബ്രിട്ടനില്‍ സ്ത്രീകള്‍ അപകടത്തില്‍! എന്‍എച്ച്എസ് നിയമങ്ങള്‍ മൂലം 5% സ്ത്രീകളിലെയും സ്തനാര്‍ബുദം കണ്ടുപിടിക്കാന്‍ പരാജയപ്പെട്ട് ജിപിമാര്‍; രോഗം നേരത്തെ കണ്ടെത്താതെ പോകുന്നത് ചികിത്സയും നഷ്ടമാക്കുന്നു

രോഗം കണ്ടെത്താന്‍ അവസരം നഷ്ടമായ 95 ശതമാനം കേസുകളിലും 10 വര്‍ഷത്തിനുള്ളില്‍ രോഗം രൂപപ്പെട്ടതായും കണ്ടെത്തല്‍

സ്തനാര്‍ബുദം ബാധിക്കുന്നതിലേക്ക് എന്‍എച്ച്എസ് നിബന്ധനകള്‍ സ്ത്രീകളെ തള്ളിവിടുന്നതായി ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്. സ്ത്രീകളെ സ്തനാര്‍ബുദ ടെസ്റ്റിംഗിനായി ജിപിമാര്‍ റഫര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന എന്‍എച്ച്എസ് നിബന്ധനകളാണ് ഇതിന് ഇടയാക്കുന്നത്. ഈ കാരണം കൊണ്ട് ടെസ്റ്റ് നഷ്ടമാകുന്ന 95 ശതമാനം രോഗികള്‍ക്കും പിന്നീട് രോഗം രൂപപ്പെടുന്നുവെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. 

യുകെയില്‍ 50 വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ മരണപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് സ്തനാര്‍ബുദം. ഇംഗ്ലണ്ടില്‍ രോഗസാധ്യത ഏറിയ സ്ത്രീകളെയാണ് ജിപിമാര്‍ കൂടുതല്‍ പരിശോധനകള്‍ക്കും, സ്‌പെഷ്യലിസ്റ്റ് കെയറിനുമായി റഫര്‍ ചെയ്യുന്നത്. 

എന്നാല്‍ ഈ റഫറന്‍സിന് കുടുംബ ചരിത്രവും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് & കെയര്‍ എക്‌സലന്‍സ് തയ്യാറാക്കിയ നിബന്ധനകളുമാണ് ആധാരമാക്കുന്നത്. അതേസമയം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ നടത്തിയ പരിശോധനയില്‍ നൈസ് നിബന്ധനകള്‍ 50 വയസ്സില്‍ താഴെയുള്ള 95% സ്ത്രീകളിലും അപകടം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.

ഈ രീതിയില്‍ രോഗം കണ്ടെത്താന്‍ അവസരം നഷ്ടമായ 95 ശതമാനം കേസുകളിലും 10 വര്‍ഷത്തിനുള്ളില്‍ രോഗം രൂപപ്പെട്ടതായും ബ്രിട്ടീഷ് ജേണല്‍ ഓഫ് ക്യാന്‍സറില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.