CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 38 Seconds Ago
Breaking Now

എന്‍എച്ച്എസ് ആശുപത്രികളിലെ ഏറ്റവും അപകടകരമായ ദിനം! രോഗികള്‍ക്ക് ഭയം സമ്മാനിക്കുന്ന ബ്ലാക്ക് വെനസ്‌ഡേ; പുതുതായി ക്വാളിഫൈ ചെയ്ത റസിഡന്റ് ഡോക്ടര്‍മാര്‍ ജോലിക്ക് കയറുന്ന ദിനം രോഗികളുടെ അന്ത്യദിനമായി മാറുന്നതെങ്ങനെ?

ആഗസ്റ്റിലെ ആദ്യ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ മരിക്കാനുള്ള സാധ്യത ആറ് മുതല്‍ എട്ട് ശതമാനം വരെ കൂടുതലാണെന്ന് കണ്ടെത്തി

ആശുപത്രിയില്‍ പോകുന്നത് തന്നെ അത്ര സുഖമുള്ള കാര്യമല്ല. പറ്റുമെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാതെ കഴിഞ്ഞ് പോയാല്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ സാധിക്കുന്നത് തന്നെയാണ് മെച്ചപ്പെട്ട കാര്യം. ഒരു രക്ഷയുമില്ല, ആശുപത്രിയില്‍ പോയേ തീരൂ എന്നാണെങ്കില്‍ വര്‍ഷത്തിലെ ഈ ദിനം അത് ചെയ്യരുതെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു. 

ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് ആ ദിനം. 'ബ്ലാക്ക് വെനസ്‌ഡേ' എന്ന് കുപ്രശസ്തിയുള്ള ഈ ദിനത്തിലാണ് ആയിരക്കണക്കിന് പുതുതായി ക്വാളിഫൈ ചെയ്ത റസിഡന്റ് ഡോക്ടര്‍മാര്‍ ജോലിക്ക് കയറുന്നത്. 

ഈ ദിവസം എല്ലാ റസിഡന്റ് ഡോക്ടര്‍മാരും വ്യത്യസ്ത ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് മാറുകയും ചെയ്യും. അനുഭവസമ്പത്ത് കുറവുള്ള പുതിയ ഡോക്ടര്‍മാര്‍ കൂടുതലായി വീഴ്ചകള്‍ വരുത്തുന്നതാണ് രോഗികള്‍ക്ക് അപകടകരമായി മാറുന്നതെന്നാണ് ആരോപണം. 

ഇംപീരിയല്‍ കോളേജ് ലണ്ടന്‍ നടത്തിയ പഠനം അനുസരിച്ച് ആഗസ്റ്റിലെ ആദ്യ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ മരിക്കാനുള്ള സാധ്യത ആറ് മുതല്‍ എട്ട് ശതമാനം വരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ടെക്‌സ്റ്റ്ബുക്ക് പഠിച്ചെത്തുന്ന ഡോക്ടര്‍മാര്‍ക്ക് പല കാര്യങ്ങളിലും നേരിട്ട് പരിശീലനമില്ലെന്നതാണ് ഇതിന് പ്രധാന കാരണമെന്ന് എക്സ്റ്റര്‍ യൂണിവേഴ്‌സിറ്റി കാര്‍ഡിയോമെറ്റബോളിക് ഹെല്‍ത്ത് വിദഗ്ധന്‍ പ്രൊഫ. ഡേവിഡ് സ്‌ട്രെയിന്‍ ചൂണ്ടിത്താണിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.