CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 7 Seconds Ago
Breaking Now

യുകെയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരീക്ഷണ കാലഘട്ടം ; ജോലി പോവാന്‍ അധിക സമയം വേണ്ട !

നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ അടുത്തിടെ എടുത്ത നടപടികള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണ്

യുകെയില്‍ നഴ്‌സായും കെയററായും ജോലി ചെയ്യുന്നവര്‍ക്കെതിരെ അടുത്ത കാലത്തുണ്ടായ നടപടികള്‍ ഞെട്ടിക്കുന്നതാണ്. രോഗിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായി, മരുന്ന് കൈകാര്യം ചെയ്തതില്‍ പിഴവ് എന്നിങ്ങനെ നിരവധി കാരണങ്ങളാണ്. പണി പോവാന്‍ എളുപ്പമെന്ന് ചുരുക്കം.

നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ അടുത്തിടെ എടുത്ത നടപടികള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണ്. മരുന്നിനെ കുറിച്ച് അറിവ് കുറഞ്ഞു, രോഗിയെ നിരീക്ഷിച്ചതില്‍ വീഴ്ച, ഡ്യൂട്ടി കൈമാറിയ സമയത്ത് ശ്രദ്ധയില്ലായ്ക, മെഡിക്കല്‍ നോട്ട് കൃത്യമായി പരിശോധിച്ചില്ല എന്നിവയെല്ലാം വീഴ്ചകളാണ്.

മരുന്ന് കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. രോഗിയുടെ പേര്, മരുന്നിന്റെ പേര്, ഡോസ്, സമയം, അലര്‍ജി വിവരങ്ങള്‍ എന്നിവ കൃത്യമായി പരിശോധിക്കാതെ മരുന്ന് നല്‍കുന്നത് പ്രത്യാഘാതമുണ്ടാക്കാം.

രോഗിയുടെ ആരോഗ്യനിലയില്‍ വന്ന മാറ്റം, നല്‍കിയ പരിചരണം, മരുന്ന്, വീഴ്ചകള്‍, ഡോക്ടറെയോ സീനിയറേയോ അറിയിച്ച വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തണം.

ജോലി സ്ഥലത്തെ പെരുമാറ്റം ശ്രദ്ധിക്കണം. തമാശയായോ ദേഷ്യത്തിലോ പറഞ്ഞ ഒരു വാക്ക് മതി പരാതിയ്ക്ക് കാരണമാകാന്‍. 

ഒരു തവണ ജോലി നഷ്ടമായാല്‍ മറ്റൊരു ജോലി എളുപ്പം കിട്ടില്ല. എന്‍എംസി രജിസ്‌ട്രേഷന്‍ ആവശ്യമായ ജോലിയാണെങ്കില്‍ പ്രൊഫഷണല്‍ രജിസ്‌ട്രേഷന്‍ തന്നെ നഷ്ടപ്പെടുന്നത് കരിയറിനെ ഗുരുതരമായി ബാധിക്കും. 

ആയിരക്കണക്കിന് മലയാളി നഴ്‌സുമാരും കെയറര്‍മാരും യുകെയില്‍ വളരെ ഭംഗിയായി തന്നെ ജോലി നിര്‍വഹിക്കുന്നുണ്ട്. എന്‍എംസിയുടെ നടപടികള്‍ മനസിലാക്കി മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്, ചെറിയൊരു അശ്രദ്ധ മതി ജോലിയില്‍ പ്രതിസന്ധി നേരിടാന്‍.




കൂടുതല്‍വാര്‍ത്തകള്‍.