CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 30 Minutes 30 Seconds Ago
Breaking Now

കാമുകി ജോലിക്ക് പോയി കുടുംബം പോറ്റുന്നു, കാമുകന്‍ 'വീട്ടച്ഛനായി' വീട്ടുജോലി ചെയ്യുന്നു! പുരുഷന്‍മാരെ മറികടന്ന് ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം; ചരിത്രത്തില്‍ ഇത് 'മൂന്നാമത്തെ' സംഭവം

സ്ത്രീകള്‍ക്ക് മുന്‍തൂക്കമുള്ള മേഖലകളില്‍ തൊഴിലവസരം കൂടുന്നതും, പരമ്പരാഗതമായി പുരുഷന്‍മാര്‍ കൂടുതലുള്ള മേഖലകള്‍ ജോലിക്കാരെ കുറയ്ക്കുന്നതാണ് ഇതിലേക്ക് നയിക്കുന്നത്.

വീട്ടച്ഛന്‍മാരുടെ കഥകള്‍ നമുക്ക് അത്ര പരിചിതമല്ല. വിദേശരാജ്യങ്ങളില്‍ വീട്ടുജോലി ഇരുപങ്കാളിയുടെയും ഉത്തരവാദിത്വമായി മാറുന്നതോടെയാണ് ഈ മാറ്റം യഥാര്‍ത്ഥത്തില്‍ തിരിച്ചറിയപ്പെടുന്നതും. 'വീട്ടമ്മ' എന്ന ഗണത്തില്‍ നിന്നും സ്ത്രീകള്‍ പുറത്തുവന്നതോടെ 'വീട്ടച്ഛന്‍' എന്നത് യാഥാര്‍ത്ഥ്യമായി മാറുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 

അമേരിക്കയിലെ കണക്കുകളാണ് ഈ മാറ്റത്തിലേക്ക് വിരല്‍ചൂണ്ടുന്നത്. വീട്ടില്‍ തങ്ങുന്ന ബോയ്ഫ്രണ്ട് എന്ന പ്രതിഭാസമാണ് അവിടെ തിളങ്ങുന്ന യാഥാര്‍ത്ഥ്യമായി മാറുന്നത്. 30 വര്‍ഷം മുന്‍പ് സ്ത്രീകളെ അപേക്ഷിച്ച് ഏഴ് മില്ല്യണ്‍ ജോലികള്‍ പുരുഷന്‍മാരാണ് കൈയടക്കിവെച്ചിരുന്നത്. എന്നാല്‍ ഈ ഗ്യാപ്പ് ഇപ്പോള്‍ പൂര്‍ണ്ണമായി ഇല്ലാതായിരിക്കുന്നു. 

യുഎസ് ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ജോലികളില്‍ സ്ത്രീകള്‍ പുരുഷന്‍മാരെ കടത്തിവെട്ടുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ സുപ്രധാനമായ മാറ്റമാണ് നടക്കുന്നതെന്നതിന്റെ പ്രതിഫലനമായാണ് സാമ്പത്തിക വിദഗ്ധര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. 

സ്ത്രീകള്‍ക്ക് മുന്‍തൂക്കമുള്ള ഹെല്‍ത്ത്‌കെയര്‍, എഡ്യുക്കേഷന്‍, കെയര്‍ഗിവിംഗ് മേഖലകളില്‍ തൊഴിലവസരം കൂടുന്നതും, പരമ്പരാഗതമായി പുരുഷന്‍മാര്‍ കൂടുതലുള്ള മാനുഫാക്ചറിംഗ്, കണ്‍സ്ട്രക്ഷന്‍ മേഖലകള്‍ ജോലിക്കാരെ കുറയ്ക്കുകയും ചെയ്യുന്നതാണ് ഇതിലേക്ക് നയിക്കുന്നത്. 

ഫെബ്രുവരി വരെ രണ്ട് വര്‍ഷങ്ങളിലായി യുഎസ് 1.2 മില്ല്യണ്‍ തൊഴിലവസരങ്ങളാണ് കൂട്ടിച്ചേര്‍ത്തതെന്ന് ഇന്‍ഡീഡ് ഹയറിംഗ് ലാബ് പറയുന്നു. ഇതില്‍ 814,000 തസ്തികളും സ്ത്രീകള്‍ക്കാണ് ലഭിച്ചത്. അതേസമയം പുരുഷന്‍മാരുടെ ജോലികളില്‍ 142,000 കുറവ് വന്നതായും ഇന്‍ഡീഡ് കൂട്ടിച്ചേര്‍ക്കുന്നു. യുഎസില്‍ നടക്കുന്ന ഈ മാറ്റം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും അധികം വൈകാതെ എത്തിച്ചേരുമെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.