CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 30 Minutes 56 Seconds Ago
Breaking Now

ട്രംപിന്റെ ഗാസാ സമാധാനപദ്ധതി തള്ളി നെതന്യാഹു; ഹമാസ് ആയുധം താഴെവെയ്ക്കുന്നത് വരെ ഇസ്രയേല്‍ സൈന്യം പിന്‍മാറില്ല; ക്യാബിനറ്റ് യോഗത്തില്‍ പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി

ഇസ്രയേല്‍ ഗാസയില്‍ നിന്നും സമ്പൂര്‍ണ്ണമായി പിന്‍മാറുന്ന മുറയ്ക്കാണ് തങ്ങള്‍ ആയുധം ഉപേക്ഷിക്കുകയെന്നാണ് ഹമാസിന്റെ നിലപാട്

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് മുന്നോട്ടുവെച്ച ഗാസാ സമാധാന പദ്ധതി തള്ളി ഇസ്രയേല്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് പദ്ധതി തള്ളുന്നതായി പ്രഖ്യാപനം നടത്തിയത്. 

'15 ഇന സമാധാന രേഖ ഇസ്രയേല്‍ തള്ളുന്നു', നെതന്യാഹു ക്യാബിനറ്റ് യോഗത്തില്‍ അറിയിച്ചു. ഹമാസ് നിരായുധീകരണം നടത്തുന്നത് വരെ ഐഡിഎഫ് ഒരു തരത്തിലുള്ള പിന്‍മാറ്റവും നടത്തില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ മാസമാണ് വര്‍ഷങ്ങള്‍ നീണ്ട ആവശ്യങ്ങള്‍ക്കൊടുവില്‍ ട്രംപ് സമാധാന പദ്ധതി നേടിയെടുത്തത്. എന്നാല്‍ നെതന്യാഹു കരാര്‍ തള്ളിയതോടെ പദ്ധതി അനിശ്ചിതാവസ്ഥയിലായി. 

ഇസ്രയേല്‍ സൈന്യം ഗാസ വിടുന്നതിന് മുന്‍പ് ഹമാസ് മുഴുവന്‍ ആയുധങ്ങളും വെച്ച് കീഴടങ്ങണമെന്നാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ആവശ്യം. ഹമാസ് ആയുധങ്ങള്‍ ഉപേക്ഷിക്കാമെന്ന് സമ്മതിച്ചതായി ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഹമാസ് നിരായുധീകരണം നടത്തുന്ന മുറയ്ക്ക് ഇസ്രയേല്‍ ഘട്ടംഘട്ടമായി പിന്‍മാറാനാണ് ബോര്‍ഡ് ഓഫ് പീസിന്റെ നിര്‍ദ്ദേശം.

എന്നാല്‍ നെതന്യാഹു ഇത് സ്വീകരിച്ചിട്ടില്ല. ഹമാസിന്റെ പക്കലുള്ള ചെറുതും, വലുതുമായ എല്ലാ ആയുധങ്ങളും ഉപേക്ഷിക്കപ്പെടണം. സങ്കല്‍പ്പത്തിലുള്ള നിരായുധീകരണമല്ല, ശരിയായ നിരായുധീകരണമാണ് നടക്കേണ്ടത്, നെതന്യാഹു ചൂണ്ടിക്കാണിച്ചു. അതേസമയം ഇസ്രയേല്‍ ഗാസയില്‍ നിന്നും സമ്പൂര്‍ണ്ണമായി പിന്‍മാറുന്ന മുറയ്ക്കാണ് തങ്ങള്‍ ആയുധം ഉപേക്ഷിക്കുകയെന്നാണ് ഹമാസിന്റെ നിലപാട്. കൂടാതെ പലസ്തീന്‍ രാജ്യത്തിന്റെ സ്ഥാപനം നടന്നാല്‍ മാത്രമാണ് വലിയ ആയുധങ്ങള്‍ വെച്ച് കീഴടങ്ങൂവെന്നും ഇവര്‍ പറയുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.