CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 14 Seconds Ago
Breaking Now

സുപ്രീംകോടതി ഉത്തരവിന് പുല്ലുവില! എന്‍എച്ച്എസില്‍ സ്ത്രീകളുടെ ടോയ്‌ലറ്റുകളും, സംവിധാനങ്ങളും ട്രാന്‍സ് ജവനക്കാര്‍ ഉപയോഗിക്കുന്നത് തുടരുന്നു; 'അടിയന്തര' മാറ്റം ആവശ്യമില്ലെന്ന് എന്‍എച്ച്എസ് ട്രസ്റ്റ് ഗൈഡ്‌ലൈന്‍?

കോടതി വിധി പുറത്തുവന്ന് 18 മാസങ്ങള്‍ക്ക് ശേഷമാണ് ഈ നിലപാട്

സ്ത്രീയായി ജനിച്ചവരെയാണ് സ്ത്രീകളായി കരുതേണ്ടതെന്ന് നിര്‍വചിച്ച സുപ്രീംകോടതി വിധി കാറ്റില്‍പ്പറത്തി എന്‍എച്ച്എസ്. വിധി വന്നതിന് ശേഷവും സ്ത്രീകളുടെ ടോയ്‌ലറ്റുകളും, സംവിധാനങ്ങളും ട്രാന്‍സ് ജീവനക്കാക്ക് ഉപയോഗിക്കാന്‍ തുറന്നുനല്‍കിയാണ് സുപ്രധാന എന്‍എച്ച്എസ് ട്രസ്റ്റ് അവിടെ ജോലി ചെയ്യുന്ന സ്ത്രീകളെ വിഷമത്തിലാക്കുന്നത്. 

ഒരു ലിംഗത്തില്‍ പെട്ടവര്‍ക്ക് മാത്രമായി ഇടങ്ങള്‍ ഉണ്ടാകണമെന്ന് ഇക്വാളിറ്റി & ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ പുതിയ കോഡ് ഓഫ് പ്രാക്ടീസ് പ്രഖ്യാപിച്ച ശേഷമാണ് ഇത് പരിഗണിക്കാതെ മിഡ്‌ലാന്‍ഡ്‌സ് പാര്‍ട്ട്ണര്‍ഷിപ്പ് യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് നയങ്ങള്‍ മാറ്റാന്‍ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കിയത്. 

10,500 ജീവനക്കാരുള്ള ട്രസ്റ്റാണ് നയങ്ങളില്‍ അടിയന്തര മാറ്റത്തിന് ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. അതേസമയം സുപ്രീംകോടതി വിധി ആസ്പദമാക്കി ലിംഗാടിസ്ഥാനത്തില്‍ സിംഗിള്‍ സെക്‌സ് സ്‌പേസുകള്‍ ഒരുക്കണമെന്നാണ് ഇഎച്ച്ആര്‍സി കോഡ് ഓഫ് പ്രാക്ടീസില്‍ വ്യക്തമാക്കിയത്. 

ഇടകലര്‍ന്നുള്ള സംവിധാനങ്ങള്‍ നേരിട്ടും, അല്ലാതെയും സ്ത്രീകള്‍ക്ക് എതിരായ വിവേചനമായി മാറുകയും, മറ്റ് അതിക്രമങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. കോടതി വിധി പുറത്തുവന്ന് 18 മാസങ്ങള്‍ക്ക് ശേഷമാണ് ഈ നിലപാട്. എന്നാല്‍ ട്രാന്‍സ് ജീവനക്കാര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നാണ് മിഡ്‌ലാന്‍ഡ്‌സ് ട്രസ്റ്റിന്റെ ഇമെയില്‍ വ്യക്തമാക്കിയത്. എന്‍എച്ച്എസ് ഇംഗ്ലണ്ട് ഗൈഡന്‍സ് വരാന്‍ കാത്തിരിക്കുകയാണെന്നാണ് ട്രസ്റ്റിന്റെ വിശദീകരണം. 




കൂടുതല്‍വാര്‍ത്തകള്‍.