CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 46 Seconds Ago
Breaking Now

വിമാനത്തില്‍ അമ്മയ്ക്കും കുഞ്ഞിനും നേരെ ലൈംഗീക അതിക്രമം ; മലയാളി യുവാവിന് ശിക്ഷ വിധിച്ച് കോടതി

യുകെയിലെ മിഡില്‍സ്ബറോയില്‍ താമസിക്കുന്ന ലോറന്‍സിന് 150 മണിക്കൂര്‍ ശമ്പളമില്ലാത്ത സാമൂഹിക സേവനവും കോടതി ചെലവുകളും വിക്ടിം സര്‍ചാര്‍ജും ഉള്‍പ്പെടെ 914 പൗണ്ട് അടക്കാനും ന്യൂകാസില്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചു.

ദുബായില്‍ നിന്ന് ന്യൂകാസിലേക്ക് പോയ എമിറേറ്റ്‌സ് വിമാനത്തില്‍ അമ്മയ്ക്കും കുഞ്ഞിനും നേരെ ലൈംഗീക അതിക്രമം നടത്തിയ കേസില്‍ മലയാളിക്ക് ശിക്ഷ വിധിച്ച് കോടതി. 27 കാരനായ ബ്രിട്ടോ ലോറന്‍സിനാണ് കോടതി 18 മാസത്തെ കമ്യൂണിറ്റി ഓര്‍ഡര്‍ ശിക്ഷ വിധിച്ചത്.

യുകെയിലെ മിഡില്‍സ്ബറോയില്‍ താമസിക്കുന്ന ലോറന്‍സിന് 150 മണിക്കൂര്‍ ശമ്പളമില്ലാത്ത സാമൂഹിക സേവനവും കോടതി ചെലവുകളും വിക്ടിം സര്‍ചാര്‍ജും ഉള്‍പ്പെടെ 914 പൗണ്ട് അടക്കാനും ന്യൂകാസില്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചു.

2025 ജൂണ്‍ 2നാണ് സംഭവം. ദുബായില്‍ നിന്ന് ന്യൂകാസിലേക്കുള്ള എമിറേറ്റ് വിമാനത്തില്‍ ലോറന്‍സ് ഒരു അമ്മയ്ക്കും അവരുടെ കുഞ്ഞിനും സമീപമാണ് ഇരുന്നത്. കുഞ്ഞിന് ഭക്ഷണം നല്‍കാനായി അമ്മ എഴുന്നേറ്റപ്പോഴാണ് ലോറന്‍സ് പുതപ്പിനടിയില്‍ സ്വയംഭോഗത്തിലേര്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ആദ്യം പുതപ്പിനടിയില്‍ ആയുധമുണ്ടെന്നാണ് യുവതി കരുതിയത്. പിന്നീട് സംഭവം മനസിലായതോടെ വിമാന ജീവനക്കാരെ വിവരം അറിയിച്ചു. വിമാനം ന്യൂകാസില്‍ വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ നോര്‍തുംബ്രിയ പൊലീസ് ലോറന്‍സിനെ അറസ്റ്റ് ചെയ്തു.

പൊതു മാന്യത ലംഘിച്ചെന്ന കുറ്റമാണ് ലോറന്‍സിനെതിരെ ചുമത്തിയത്. ആദ്യം കുറ്റം നിഷേധിച്ച ഇയാള്‍ 2026 മേയില്‍ വിചാരണ തുടങ്ങേണ്ട ദിവസം കുറ്റം സമ്മതിച്ചു. പിന്നീട് കുറ്റസമ്മതം പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും തള്ളി.  വിമാനം പോലുള്ള പരിമിതമായ ഇടത്ത് ഇങ്ങനെ ഒരു സംഭവമുണ്ടായാല്‍ മാറിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ കുറ്റം ഗൗരവമുള്ളതാണെന്ന് കോടതി വ്യക്തമാക്കി. സമീപത്തുണ്ടായത് ചെറിയ കുട്ടിയെന്നും കോടതി പരിഗണിച്ചു. എന്നാല്‍ ജയില്‍ശിക്ഷ നല്‍കാതെ 18 മാസത്തെ കമ്യൂണിറ്റി ഓര്‍ഡറാണ് കോടതി വിധിച്ചത്.

ബ്രിട്ടോ ലോറന്‍സ് ടീസൈഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫുഡ് സയന്‍സില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ളയാളാണ്. ബയോടെക്‌നോളജി മേഖലയിലും ജോലി ചെയ്തിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.