CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 12 Seconds Ago
Breaking Now

പോലീസും, കോടതിയും ചേര്‍ന്ന് രണ്ട് പെണ്ണുങ്ങളുടെ ജീവനെടുത്തു! കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ കൊലയാളി രണ്ട് സ്ത്രീകളെ കൂടി കൊലപ്പെടുത്തി; വഴിയൊരുക്കിയത് അധികാരികളുടെ വീഴ്ചകളെന്ന് സ്ഥിരീകരണം

ലെവി സ്ത്രീകള്‍ക്ക് എത്രത്തോളം അപകടകാരിയാണെന്ന് മനസ്സിലാക്കിയിട്ടും ഈ തെളിവുകള്‍ കോടതി വിചാരണയില്‍ ഹാജരാക്കാന്‍ പരാജയപ്പെട്ടതായി പ്രോസിക്യൂട്ടര്‍മാര്‍

കൊലയാളി മനസ്സുള്ള ലൈംഗിക കുറ്റവാളിയെ തുറന്നിവിട്ടത് മറ്റ് രണ്ട് നിരപരാധികളായ സ്ത്രീകളുടെ കൂടി ജീവനെടുത്തു. ലണ്ടനിലാണ് കൊലക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി രണ്ട് സ്ത്രീകളെ കൂടി കൊലപ്പെടുത്തിയത്. ഗുരുതരമായ, ആവര്‍ത്തിച്ചുള്ള വീഴ്ചകളാണ് ഈ ദുരന്തത്തിലേക്ക് കൊണ്ടെത്തിച്ചതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. 

2025 മാര്‍ച്ചില്‍ കാര്‍മെന്‍സ വലെന്‍സിയ ട്രുജിലോയും, അഞ്ച് മാസത്തിന് ശേഷം ഷെറില്‍ വില്‍കിന്‍സും കൊല്ലപ്പെട്ട കേസുകളിലാണ് 40-കാരന്‍ സിമോണ്‍ ലെവി കുറ്റക്കാരനാണെന്ന് ഓള്‍ഡ് ബെയ്‌ലി കോടതി കണ്ടെത്തിയത്. ആദ്യ കൊലപാതകത്തില്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് ലെവി മറ്റ് രണ്ട് പേരെ കൂടി കൊന്നത്. 

കൊലപാതകത്തിന് മാസങ്ങള്‍ക്ക് മുന്‍പ് ട്രെയിനില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോലീസ് ലെവിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ കേസ് ചുമത്താന്‍ വീഴ്ചകള്‍ മൂലം കാലതാമസം നേരിട്ടു. ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ലണ്ടനില്‍ പല ഭാഗങ്ങളിലായി പത്തളം ക്രിമിനല്‍ അതിക്രമങ്ങള്‍ നടത്തി. കേസുകള്‍ ചുമത്തപ്പെട്ടെങ്കിലും സ്വതന്ത്രമായി നടന്ന ലെവി രണ്ട് കൊലപാതകങ്ങള്‍ കൂടി നടത്തിയപ്പോള്‍ മാത്രമാണ് അകത്തായത്. 

ലെവി സ്ത്രീകള്‍ക്ക് എത്രത്തോളം അപകടകാരിയാണെന്ന് മനസ്സിലാക്കിയിട്ടും ഈ തെളിവുകള്‍ കോടതി വിചാരണയില്‍ ഹാജരാക്കാന്‍ പരാജയപ്പെട്ടതായി പ്രോസിക്യൂട്ടര്‍മാര്‍ സമ്മതിച്ചു. 2021-ല്‍ ലൈംഗിക കുറ്റകൃത്യത്തില്‍ അകത്തായ കുറ്റവാളി ജയിലില്‍ ഒരു വനിതാ പ്രിസണ്‍ ഓഫീസറെ ലൈംഗകമായി അക്രമിച്ചിരുന്നു. ഇതിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഇയാള്‍ ലൈംഗിക കുറ്റകൃത്യങ്ങളും, കൊലപാതകങ്ങളും നടത്തിയത്. വീഴ്ചകള്‍ പറ്റിയെന്ന് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ്, മെട്രോപൊളിറ്റന്‍ പോലീസ്, ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് എന്നിവര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഈ മാപ്പ് കൊണ്ട് മാത്രം രണ്ട് നിരപരാധികളുടെ ജീവന്‍ തിരിച്ചുകിട്ടാന്‍ പോകുന്നില്ലെന്നതാണ് വാസ്തവം. 




കൂടുതല്‍വാര്‍ത്തകള്‍.