CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 32 Minutes 5 Seconds Ago
Breaking Now

യുകെ അഞ്ചാം ഉഷ്ണതരംഗത്തിലേക്ക്; താപനില 36 സെല്‍ഷ്യസ് തൊടും; വ്യാഴാഴ്ചയോടെ രാജ്യത്ത് ആംബര്‍, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കാന്‍ മെറ്റ് ഓഫീസ്

വ്യാഴാഴ്ചയാകും ആഴ്ചയിലെ ഏറ്റവും ചൂടേറിയ ദിനമെന്നാണ് നിലവിലെ പ്രതീക്ഷ

ബ്രിട്ടന്‍ അഞ്ചാം ഉഷ്ണതരംഗത്തിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്. ഈയാഴ്ച താപനില 36 സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കരുതുന്നത്. റെയില്‍വെ ലൈനുകള്‍ക്കും, പവര്‍ ശൃംഖലകള്‍ക്കും തടസ്സങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. ഇതോടെ ഉഷ്ണ കാലാവസ്ഥയ്ക്കുള്ള അപൂര്‍വ്വമായി പുറപ്പെടുവിക്കുന്ന ആംബര്‍, റെഡ് എക്‌സ്ട്രീം അലേര്‍ട്ടുകള്‍ നല്‍കാനുള്ള ആലോചനയിലാണ് മെറ്റ് ഓഫീസ്. 

അസാധാരണമായ രീതിയില്‍ രാജ്യം വേവുന്ന അവസ്ഥയാണ്. പല ഭാഗത്തും കനത്ത വരള്‍ച്ച അനുഭവപ്പെടുന്നുണ്ട്. ഇതിനിടയിലാണ് രാജ്യത്തിന്റെ പല ഭാഗങ്ങളും അഞ്ചാം ഉഷ്ണതരംഗത്തിലേക്ക് കടക്കുന്നത്. 

തിങ്കളാഴ്ച താപനില ഒന്ന് താഴ്ന്ന ശേഷം ചൊവ്വാഴ്ച വീണ്ടും ഉയരാന്‍ തുടങ്ങുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ചയോടെ 35 സെല്‍ഷ്യസിലേക്ക് താപനില ഉയരാം. ഇംഗ്ലണ്ടിലും, വെയില്‍സിലും കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. 

വ്യാഴാഴ്ചയാകും ആഴ്ചയിലെ ഏറ്റവും ചൂടേറിയ ദിനമെന്നാണ് നിലവിലെ പ്രതീക്ഷ. വെയില്‍സും, ഇംഗ്ലണ്ടിലെ പകുതിയോളം ഇടങ്ങളും വരള്‍ച്ചയിലാണ്. തിങ്കളാഴ്ച നാഷണല്‍ ഡ്രോട്ട് ഗ്രൂപ്പ് യോഗം ചേരുമ്പോള്‍ കൂടുതല്‍ മേഖലകള്‍ വരള്‍ച്ചയിലാണെന്ന് ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.