CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 50 Seconds Ago
Breaking Now

ജീവന്‍രക്ഷാ മരുന്നുകള്‍ നിര്‍ത്താന്‍ എന്‍എച്ച്എസ് ഡോക്ടറുടെ ഉപദേശം; മൂന്ന് രോഗികള്‍ മരിച്ചു; കൂടുതല്‍ രോഗികളുടെ ആരോഗ്യം തകര്‍ത്തതായി സംശയം; 200 കേസുകള്‍ പരിശോധിക്കുന്നു

പല ഓഫ്-ലേബര്‍ ചികിത്സകളും ഉപദേശിച്ചതായും, തെളിവില്ലാത്ത മറ്റ് ഉപദേശങ്ങള്‍ നല്‍കിയതായും കണ്ടെത്തി

എന്‍എച്ച്എസ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ജീവന്‍രക്ഷാ മരുന്നുകള്‍ കഴിക്കുന്നത് നിര്‍ത്തിയ മൂന്ന് രോഗികള്‍ മരിച്ചു. ഒരു ഡസനോളം രോഗികള്‍ക്ക് ഗുരുതരമായ അവസ്ഥകള്‍ സംജാതമായിട്ടുണ്ടെന്നും ഞെട്ടിക്കുന്ന കണ്ടെത്തലുണ്ട്. 

രോഗികളെ ജീവഹാനിയിലേക്ക് നയിച്ച ഡോ. വെറോണിക്ക വാര്‍ണിയെ ഇപ്പോള്‍ എന്‍എച്ച്എസ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സൗത്ത് ലണ്ടനിലെ സെന്റ് ഹെലിയര്‍ ഹോസ്പിറ്റലിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ശ്വാസകോശ പ്രശ്‌നമുള്ള ആളുകളുടെ പരിചരണമാണ് ഡോക്ടര്‍ നിര്‍വ്വഹിച്ചിരുന്നത്. 

എന്നാല്‍ ചില രോഗികളോട് ഫ്‌ളൂ വാക്‌സിന്‍ എടുക്കേണ്ടെന്നും, റാപ്‌സീഡ് ഓയില്‍ ഉപയോഗിക്കരുതെന്നും ഈ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഡോക്ടറുടെ പല ഉപദേശങ്ങളും രോഗികള്‍ക്ക് അപകടകരമായി മാറി. സംഭവത്തില്‍ ആശുപത്രി ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന് റഫര്‍ ചെയ്യുകയും ചെയ്തു. Front view of St. Helier Hospital in Carshalton, London, with directional signs for the Urgent Care Centre, Ferguson House, access via ramp, and visitor's car park.

ശ്വാസകോശത്തിന് ഗുരുതര പ്രശ്‌നങ്ങള്‍ രൂപപ്പെടുന്ന കേസുകളാണ് ഡോ. വാര്‍ണി ചികിത്സിച്ചിരുന്നത്. 2019 മുതല്‍ 2022 വരെ നടന്ന 28 കേസുകളാണ് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് തിരിച്ചറിഞ്ഞത്. ഡോ. വാര്‍ണി പല ഓഫ്-ലേബര്‍ ചികിത്സകളും ഉപദേശിച്ചതായും, തെളിവില്ലാത്ത മറ്റ് ഉപദേശങ്ങള്‍ നല്‍കിയതായും കണ്ടെത്തി. 

മൂന്ന് രോഗികള്‍ക്കാണ് ഇതുമൂലം ജീവന്‍ നഷ്ടമായതെന്ന് റിവ്യൂ പറയുന്നു. മറ്റ് പലരുടെയും അവസ്ഥ മോശമായി. ഡോ. വാര്‍ണി ചികിത്സിച്ച 203 കേസുകള്‍ കൂടി ഇപ്പോള്‍ റിവ്യൂവിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.