CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 40 Seconds Ago
Breaking Now

22 ദിവസം, വന്നുകയറിയത് 3000 അനധികൃത കുടിയേറ്റക്കാര്‍; ബേണ്‍ഹാം വന്നതോടെ അതിര്‍ത്തി നിയന്ത്രണം കൈവിട്ടോ? രാജ്യത്തിന്റെ മിഡില്‍ക്ലാസ് മേഖലകള്‍ കുടിയേറ്റക്കാരെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി

പദ്ധതി വിജയിക്കുന്നതായി അവകാശപ്പെട്ട് രണ്ടാഴ്ച പോലും തികയുന്നതിന് മുന്‍പാണ് പദ്ധതി പരാജയപ്പെടുന്നതായി ബേണ്‍ഹാം തിരുത്തിയത്

മിഡില്‍ക്ലാസ് ജനങ്ങള്‍ വസിക്കുന്ന മേഖലകള്‍ കൂടുതല്‍ കുടിയേറ്റക്കാരെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി. പാവപ്പെട്ടവര്‍ വസിക്കുന്ന സ്ഥലങ്ങളില്‍ മാത്രമായി അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കില്ലെന്ന് ആന്‍ഡി ബേണ്‍ഹാം വ്യക്തമാക്കി. 

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും അവരുടെ പങ്കുവഹിക്കണമെന്നാണ് ബേണ്‍ഹാമിന്റെ നിലപാട്. ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രി പദത്തിലെത്തി 22 ദിവസം കൊണ്ട് 3000 പേരാണ് ചാനല്‍ ക്രോസിംഗ് നടത്തിയത്. വിമാനത്തേക്കാള്‍ വലുപ്പമുള്ള ഡിഞ്ചിയില്‍ 230 ആളുകള്‍ ഒറ്റയടിക്ക് രാജ്യത്തേക്ക് പ്രവേശിച്ചത് വലിയ വാര്‍ത്തയായി മാറിയിരുന്നു. 

2024 പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് എത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഇതോടെ 80,000 കടന്നു. വളരെ കുറച്ച് ആളുകള്‍ താമസിക്കുന്ന ഇടങ്ങളിലേക്ക് ആയിരക്കണക്കിന് കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന ക്യാംപുകള്‍ തയ്യാറാക്കുന്നത് പ്രദേശവാസികളെയും ആശങ്കയിലാക്കുകയാണ്. 

അതേസമയം ബേണ്‍ഹാമിന് ബോട്ടുകള്‍ തടയാനുള്ള കെല്‍പ്പില്ലെന്ന വിമര്‍ശനവുമായി റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗ് രംഗത്തെത്തി. പ്രതിസന്ധി തടയാന്‍ മറ്റ് രീതികള്‍ പിന്തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് ഈ വിമര്‍ശനം. ബോട്ടുകള്‍ തടയാനുള്ള ഗവണ്‍മെന്റ് പദ്ധതി വിജയിക്കുന്നതായി അവകാശപ്പെട്ട് രണ്ടാഴ്ച പോലും തികയുന്നതിന് മുന്‍പാണ് പദ്ധതി പരാജയപ്പെടുന്നതായി ബേണ്‍ഹാം തിരുത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.