
















15 വയസ്സുകാരനായ വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെട്ട വിവാഹിതയായ അധ്യാപികയ്ക്ക് ജയില്‍ശിക്ഷ. സുഹൃത്തിനൊപ്പം കൗമാരക്കാരന്‍ മദ്യപിക്കുന്നത് കണ്ടതോടെയാണ് 26-കാരി എമിലി ഡ്രറി ഇയാളെ ലക്ഷ്യം വെച്ചതെന്ന് ലിങ്കണ്‍ ക്രൗണ്‍ കോടതി വിചാരണയില്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ജൂണ്‍ വരെ സ്വകാര്യ ട്യൂട്ടറായി എത്തിയപ്പോഴാണ് അധ്യാപിക ആണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. കൗമാര പ്രായത്തിലുള്ള കുട്ടിയുമായി ബന്ധപ്പെട്ട കുറ്റം ഡ്രറി സമ്മതിച്ചു.
സംഭവിച്ച കാര്യങ്ങളെ കുറിച്ച് പുറത്ത് പറയരുതെന്ന് അധ്യാപിക ആണ്‍കുട്ടിയോട് പറഞ്ഞിരുന്നതായി പ്രോസിക്യൂട്ടര്‍ പറഞ്ഞു. ആണ്‍കുട്ടി ഇത് സമ്മതിച്ചെങ്കിലും രണ്ട് സുഹൃത്തുക്കളോട് സംഭവത്തെ കുറിച്ച് പറയുകയും, അധ്യാപികയുടെ ചിത്രം അയച്ച് നല്‍കുകയും ചെയ്തു.
ഇതോടെ സ്‌കൂളില്‍ സംഭവം അറിയുകയും, അധികൃതര്‍ പോലീസിനെ ബന്ധപ്പെടുകയുമായിരുന്നു. വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പോലീസ് പരിശോധിച്ചപ്പോള്‍ ലൈംഗികതയ്ക്ക് ശേഷം ഒരു കുറിപ്പിനൊപ്പം 20 പൗണ്ടും കൊടുത്തതായി വ്യക്തമായി.
ആണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുമ്പോള്‍ ആളുകള്‍ കാര്യമായി എടുക്കില്ലെന്ന് ഭയപ്പെട്ടിരുന്നതായി ഇര കോടതിയില്‍ മൊഴി നല്‍കി. കേസില്‍ നാല് വര്‍ഷവും, ആറ് മാസവുമാണ് അധ്യാപികയ്ക്ക് കോടതി വിധിച്ച ശിക്ഷ.