CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 38 Seconds Ago
Breaking Now

ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് പങ്കാളിയെ തള്ളിയിട്ട് സ്വന്തം ചാടിയ യുവതിയ്ക്ക് ദാരുണാന്ത്യം

ജനുവരി മുതല്‍ ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

വഴക്കിന് പിന്നാലെ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് പങ്കാളിയെയും തള്ളിയിട്ട് ചാടിയ യുവതിയ്ക്ക് ദാരുണാന്ത്യം. ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലാണ് സംഭവം. പുതുച്ചേരി സ്വദേശിയായ ജനനി(23) ആണ് മരിച്ചത്. പങ്കാളിയായ മണിച്ചവേലു ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.

ജനുവരി മുതല്‍ ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ജനനി സോഫ്‌റ്റ്വെയര്‍ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. മണിച്ചവേലു ലോജിസ്റ്റിക്‌സ് കമ്പനിയിലും . ഇരുവരും പുതുച്ചേരി സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കി.

ഞായറാഴ്ച രാവിലെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വഴക്ക് രൂക്ഷമായതിന് പിന്നാലെ മണിച്ചവേലുവിനേയും തള്ളിയിട്ട് ബാല്‍ക്കണിയില്‍ നിന്ന് ജനനി ചാടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജനനി നേരെ താഴെ നിലത്ത് പതിച്ചു. മണിച്ചവേലുവാകട്ടെ മരച്ചില്ലയില്‍ കുടുങ്ങി നിന്നു. ജനനി തല്‍ക്ഷണം മരിച്ചു. മണിച്ചവേലുവിനെ അഗ്നി രക്ഷാ സേനയെത്തി ആശുപത്രിയിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് മണിച്ചവേലുവിപ്പോള്‍. 

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.