CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 44 Minutes 19 Seconds Ago
Breaking Now

ഒരു സ്ത്രീ എന്ത് ധരിക്കുന്നു, എന്ത് ചെയ്യുന്നുവെന്നത് അവളുടെ വ്യക്തിപരമായ കാര്യം' ; കൃതിയ്ക്ക് പിന്തുണയുമായി രാഹുല്‍ഗാന്ധി

ബ്രാ ലെറ്റ് ശൈലിയിലുള്ള ബ്ലൗസും കേപ് ഷ്രഗും ധരിച്ച കൃതി സഹോദരനും വളര്‍ത്തുനായയ്ക്കും രാഖി കെട്ടുന്ന പരസ്യചിത്രത്തെ ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ അറപ്പുളവാക്കുന്നതാണെന്ന് വിമര്‍ശിച്ചിരുന്നു.

രക്ഷാബന്ധന്‍ പരസ്യത്തിലെ വസ്ത്രധാരണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്ന ബോളിവുഡ് നടി കൃതി സാനനു പിന്തുണയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി . കൃതിക്കെതിരെ ബിജെപി എംപിയും നടിയുമായ കങ്കണ റനൗട്ട് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൃതിയെ പിന്തുണച്ച് രാഹുല്‍ എത്തിയത്. ഒരു സ്ത്രീ എന്ത് ധരിക്കുന്നു, എന്ത് ചെയ്യുന്നു, എവിടെ പോകുന്നു എന്നത് അവളുടെ വ്യക്തിപരമായ കാര്യമാണെന്ന് രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സ്ത്രീകള്‍ അവരുടെ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിന്റെ പേരില്‍ അവളെ ട്രോളുന്നത് അവസാനിപ്പിക്കണമെന്നും രാഹുല്‍ പറഞ്ഞു.

ബ്രാ ലെറ്റ് ശൈലിയിലുള്ള ബ്ലൗസും കേപ് ഷ്രഗും ധരിച്ച കൃതി സഹോദരനും വളര്‍ത്തുനായയ്ക്കും രാഖി കെട്ടുന്ന പരസ്യചിത്രത്തെ ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ അറപ്പുളവാക്കുന്നതാണെന്ന് വിമര്‍ശിച്ചിരുന്നു. ''സ്ത്രീയായിരിക്കാന്‍ ഏറ്റവും മികച്ച കാലമാണിത്. അത്രയും വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളുണ്ട്. എന്നിട്ടെന്തിനാണ് ബിക്കിനിയിലോ അടിവസ്ത്രങ്ങളിലോ രാഖി കെട്ടുന്നത്? നിങ്ങളുടെ സ്‌റ്റൈലിങ് ഓപ്ഷനുകളൊക്കെ എവിടെപ്പോയി?'' എന്നായിരുന്നു കങ്കണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

പ്രമുഖ ജ്വല്ലറി ബ്രാന്‍ഡ് രക്ഷാബന്ധനോടനുബന്ധിച്ചു തയാറാക്കിയ പരസ്യചിത്രത്തില്‍ കൃതി ധരിച്ച വസ്ത്രത്തെച്ചൊല്ലിയുള്ള വിവാദത്തിലാണ് കങ്കണയുടെ പ്രതികരണം രൂക്ഷമായത്. ജ്വല്ലറി ബ്രാന്‍ഡിന്റെ രക്ഷാബന്ധന്‍ പരസ്യ ചിത്രത്തില്‍ ബ്രാലെറ്റ് മാതൃകയിലുള്ള ബ്ലൗസും കേപ്പും ഡ്രേപ്ഡ് സ്‌കര്‍ട്ടും ധരിച്ച് കൃതി സനോണ്‍ എത്തിയത്. പരസ്യത്തില്‍ താരം സഹോദരനും വളര്‍ത്തുനായയ്ക്കും രാഖി കെട്ടുന്നതാണ് കാണിക്കുന്നത്. ബിജെപി എംപിയുടെ വിമര്‍ശനമടക്കം സൈബര്‍ വിമര്‍ശനം അതിരുകടന്നതോടെയാണ് രാഹുല്‍ ?ഗാന്ധി കൃതിയ്ക്ക് പിന്തുണയുമായി രം?ഗത്തെത്തിയത്.

''ഒരു സ്ത്രീ എന്ത് ധരിക്കുന്നു, എന്ത് ചെയ്യുന്നു, എവിടെ പോകുന്നു എന്നത് അവളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. സ്ത്രീകള്‍ അവരുടെ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിന്റെ പേരില്‍ അവരെ ട്രോളുന്നത് അവസാനിപ്പിക്കൂ.''- ്#SmashThePatriarchy (പുരുഷാധിപത്യത്തെ തകര്‍ക്കുക) എന്ന ഹാഷ്ടാഗ് സഹിതമാണ് രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വിവാദത്തെ കുറിച്ച് എഴുതിയത്. അടുത്തിടെ പുണെയില്‍ നടന്ന 'ഛാത്രോം കി ഗൂഞ്ച്' എന്ന വനിതാ റാലിയിലും രാഹുല്‍ ഈ ഹാഷ്ടാഗ് ഉപയോഗിച്ചിരുന്നു.

#SmashThePatriarchy (പുരുഷാധിപത്യത്തെ തകര്‍ക്കൂ) എന്ന ഹാഷ്ടാഗോടെയാണ് രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ കൃതി സനോണ്‍ പങ്കുവെച്ച സ്റ്റോറിയും മെന്‍ഷന്‍ ചെയ്തത്.

രാഹുലിന് മറുപടിയെന്നോണം ബിജെപി ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ വിമര്‍ശന പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. 'പുരുഷാധിപത്യം തകര്‍ക്കൂ' എന്ന ഹാഷ്ടാഗിനെതിരായ പോസ്റ്റ് ആണ് ബിജെപി ഔദ്യോഗിക ഹാന്‍ഡിലില്‍ പങ്കുവെച്ചത്. രാഹുലിന്റേതിന് സമാനമായ ഫോട്ടോയും പെണ്‍കുട്ടിയുമാണ് ചിത്രത്തില്‍ ഉള്ളത്.

കങ്കണയുടെ പ്രതികരണത്തിന് ആഘോഷങ്ങളുടെ യഥാര്‍ഥ സംസ്‌കാരവും പാരമ്പര്യവും നിലനില്‍ക്കുന്നത് ഒരാളുടെ വസ്ത്രധാരണത്തിലല്ല, മറിച്ച് ഹൃദയത്തിലാണെന്ന് മറുപടിയുമായി കൃതി സനോണ്‍ പിന്നീട് രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ കൃതി തുറന്നടിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.