
















ജനപ്രിയ നായകന്‍ എന്നു ദിലീപിനെ വിളിക്കുന്നത് വെറുതെയല്ല, യുകെ മലയാളികളുടെ ഹൃദയത്തിലേറി ദിലീപും നാദിര്‍ഷയും. യോവിലെ ഷോയിലൂടെ മലയാളികള്‍ക്ക് ഈ ഓണം മറക്കാനാകാത്ത അനുഭവമാക്കിയിരിക്കുകയാണ് താരങ്ങള്‍. യോവിലെ ദി ഗേറ്റ് വേ കമ്യൂണിറ്റി ചര്‍ച്ച് ഹാളില്‍ വൈകീട്ട് ഏഴു മണിയോടെ ആരംഭിച്ച ഷോ 11 മണി വരെ നീണ്ടു.
പാട്ടും നൃത്തവും മിമിക്രിയും സര്‍ക്കസും ഒക്കെയായി ഒരു ഫുള്‍ ടൈം എന്റര്‍ടെയ്ന്‍മെന്റാണ് നാദിര്‍ഷ ഡയറക്ട് ചെയ്ത ഷോയില്‍ ഒരുക്കിയിരുന്നത്.ഹിറ്റ് ഗാനങ്ങള്‍ വേദിയില്‍ അവതരിപ്പിച്ച് നാദിര്‍ഷ കാണികളെ ആവേശത്തിലാക്കി. ഗായിക രഞ്ജിനി ജോസുകൂടി എത്തിയതോടെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് കാണികളും ചുവടുവച്ചു. നടനും മിമിക്രി ആര്‍ട്ടിസ്റ്റും ഗായകനുമായ സമദ് സുലൈമാന്‍, ജനപ്രിയ ഷോകളിലൂടെ ശ്രദ്ധേയയായ ഡയാന ഹമീദ് എന്നിവരും പരിപാടിയെ കൂടുതല്‍ ശ്രദ്ധേയമാക്കി.
സോഷ്യല്‍മീഡിയയില്‍ നിരവധി ഫോളോവേഴ്‌സുള്ള അശ്വന്ത് അനില്‍കുമാര്‍ തന്റെ സ്‌പോട്ട് ഡബ്ബിങ്ങിലൂടെ കൈയ്യടി നേടി. 40 ഓളം കലാകാരന്മാരെ താരം വേദിയില്‍ അവതരിപ്പിച്ചു. വിഎസിന്റെയും വിഡി സതീശന്റെയും ഉള്‍പ്പെടെ ശബ്ദങ്ങള്‍ അനുകരിച്ച് വേദിയെ കീഴടക്കുകയായിരുന്നു അദ്ദേഹം.
മിമിക്രി രംഗത്ത് സജീവമായ ബിജേഷ് ചേളാരി വണ്‍മാന്‍ ഷോ പെര്‍ഫോമര്‍ എന്ന നിലയില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചു. അനുകരണങ്ങള്‍ കൊണ്ട് യുകെ മലയാളികളെ ഞെട്ടിക്കുന്ന പെര്‍ഫോമന്‍സാണ് മിമിക്രി താരങ്ങള്‍ വേദിയില്‍ കാഴ്ചവച്ചത്. നാദിര്‍ഷയും മകളും മികച്ച ഗാനങ്ങളാണ് വേദിയില്‍ അവതരിപ്പിച്ചത്.
കലാഭവന്‍ നൈസിന്റെ ഡാന്‍സ് വേദിയെ പതിവുപോലെ ആവേശത്തിലാഴ്ത്തി.
താര ജാഡകളില്ലാതെ എല്ലാവരിലേക്കും ഇറങ്ങി ചെന്ന ഷോ അംഗങ്ങള്‍ തന്നെയാണ് ഇത്തവണത്തെ പ്രത്യേകത. സാധാരണ യുകെയിലേക്കെത്തുന്ന താരങ്ങള്‍ ഷോ കഴിഞ്ഞ് ഉടന്‍ മടങ്ങുകയാണ് പതിവ്. എന്നാല്‍ യുകെ മലയാളികള്‍ക്കൊപ്പം ഫോട്ടോയെടുത്തും വിശേഷങ്ങള്‍ പങ്കുവച്ചും ജനപ്രിയ നായകനെന്ന പേര് അന്വര്‍ത്ഥമാക്കുകയായിരുന്നു ദിലീപ്.
യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ ടൈറ്റില്‍ സ്‌പോണ്‍സറായിരുന്നു.

ഷോ കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. അടുത്ത ദിലീപ് ആന്‍ഡ് നാദിര്‍ഷാ ഷോ @ uk-2k26 സെപ്തംബര്‍ 4ന് മെയ്ഡ്‌സ്‌റ്റോണില്‍ നടക്കും. സോഷ്യല്‍മീഡിയയിലൂടെ മികച്ച അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ ഷോയ്ക്ക് വന്‍ സ്വീകാര്യതയാണ് യുകെയില്‍ ലഭിക്കുന്നത്.