CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 32 Seconds Ago
Breaking Now

നാട്ടില്‍ നിന്ന് എത്തിയ മുന്‍ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ ഇട്ടീര പാലമറ്റത്ത് ഔസെഫ് യോവില്‍ വച്ച് നിര്യാതനായി

മൃതശരീരം സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക്, യോവിലിലെ Church of Holy Ghost-ല്‍ പ്രത്യേക കുര്‍ബാനയ്ക്കുശേഷം പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്.

എളവൂര്‍ പാലമറ്റത്ത് കുടുംബാംഗവും മുന്‍ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥനുമായ ഇട്ടീര പാലമറ്റത്ത് ഔസെഫ് (72) നിര്യാതനായി.

ഇന്ത്യന്‍ വ്യോമസേനയില്‍ ഒന്‍പത് വര്‍ഷം സേവനമനുഷ്ഠിച്ച ഇട്ടിര, സേവനത്തിനു ശേഷം കമ്പ്യൂട്ടര്‍ സയന്‍സില്‍ MSc, MBA ബിരുദങ്ങള്‍ നേടി. തുടര്‍ന്ന് ഹരിയാന വിദ്യാഭ്യാസ ബോര്‍ഡില്‍ Senior System Executive ആയി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച് വിരമിച്ചു.

വിരമിച്ചശേഷം കേരളത്തില്‍ കൃഷിയിലും യാത്രകളിലും സജീവമായിരുന്ന അദ്ദേഹം എഴുത്തിലും സാഹിത്യപരമായ പ്രവര്‍ത്തനങ്ങളിലും താല്‍പര്യം പുലര്‍ത്തിയിരുന്നു. ജീവിതാനുഭവങ്ങളും സന്തോഷകരമായ ജീവിതത്തെക്കുറിച്ചുള്ള ചിന്തകളും ഉള്‍ക്കൊള്ളുന്ന 'The Art of Happy Living' എന്ന പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് യോവിലില്‍ വെച്ചായിരുന്നു പുസ്തകത്തിന്റെ പ്രകാശനം.

സൗഹൃദപരമായ പെരുമാറ്റവും ലാളിത്യവും നിറഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന ഇട്ടീര പാലമറ്റത്ത് ഔസെഫിന്റെ നിര്യാണം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും യുകെ മലയാളി സമൂഹത്തിനും വലിയ നഷ്ടമാണ്.

ഭാര്യ വത്സ ജോസഫ്. മകള്‍ ദിവ്യ ടോജോ, മരുമകന്‍ ടോജോ തോമസ്. കൊച്ചുമക്കള്‍ തോമസ്‌കുട്ടി, ജോസ്‌കുട്ടി.

മൃതശരീരം സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക്, യോവിലിലെ Church of Holy Ghost-ല്‍ പ്രത്യേക കുര്‍ബാനയ്ക്കുശേഷം പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്. സംസ്‌കാര ശുശ്രൂഷകള്‍  അടുത്ത ആഴ്ച നാട്ടില്‍  ആണ് ക്രമീകരിച്ചിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.