CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 47 Seconds Ago
Breaking Now

13 മണിക്കൂര്‍ രാത്രി ഷിഫ്റ്റില്‍ തുടര്‍ച്ചയായി 9-ാം ദിവസം; എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റ് ഓവര്‍ഡോസായി മരിച്ചുകിടന്ന സംഭവത്തില്‍ മുന്നറിയിപ്പുമായി കൊറോണര്‍; ജോലി ചെയ്ത് മടുത്ത ഡോക്ടര്‍ ശക്തമായ വേദനസംഹാരിയും, മദ്യവും കുടിച്ചതായി കണ്ടെത്തല്‍

ശക്തമായ വേദനാസംഹാരി അദ്ദേഹം കുത്തിവെച്ചിരുന്നതായി പരിശോധനയില്‍ തെളിഞ്ഞു

തുടര്‍ച്ചയായ 9-ാം ദിവസവും 13 മണിക്കൂര്‍ നീണ്ട ഷിഫ്റ്റില്‍ ജോലി ചെയ്യേണ്ടി വന്ന എന്‍എച്ച്എസ് ഡോക്ടര്‍ ഓവര്‍ഡോസായി മരിച്ച സംഭവത്തില്‍ മുന്നറിയിപ്പുമായി കൊറോണര്‍. ഡോക്ടര്‍മാര്‍ക്ക് വഹിക്കേണ്ടി വരുന്ന അമിത ജോലിഭാരത്തെ കുറിച്ചാണ് കൊറോണര്‍ മുന്നറിയിപ്പ് നല്‍കിയത്. 

രണ്ട് സിറിഞ്ചുകളും, പകുതി കാലിയാക്കിയ വിസ്‌കി കുപ്പിക്കും സമീപമാണ് ഡോര്‍സെറ്റിലെ പൂള്‍ ഹോസ്പിറ്റല്‍ രജിസ്ട്രാര്‍ മുറിയിലെ ചെയറില്‍ ഡോ. നയീം അഹമ്മദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനസ്‌തേഷ്യ, പെയിന്‍ മെഡിസിനില്‍ കണ്‍സള്‍ട്ടന്റായിരുന്ന ഡോ. അഹമ്മദ് ദിവസം മുഴുവനുള്ള ജോലിക്ക് പുറമെ അധിക മണിക്കൂറുകളും ജോലി ചെയ്യേണ്ടി വന്ന തുടര്‍ച്ചയായ 9-ാം ദിവസമായിരുന്നു മരണം. 

തന്റെ അവസാന ഷിഫ്റ്റിലും വീഴ്ചകളില്ലാത്ത തീരുമാനങ്ങള്‍ എടുത്ത 50-കാരനായ ഡോക്ടറെ മറ്റൊരു ഡോക്ടറുടെ ഷിഫ്റ്റ് പൂര്‍ത്തിയായി ഹാന്‍ഡ്ഓവര്‍ ചെയ്യാന്‍ സമയം കാണാതെ വന്നതോടെയാണ് ആശങ്ക ഉയര്‍ന്നത്. തെരച്ചിലില്‍ അനസ്‌തെറ്റിസ്റ്റിന്റെ ഓണ്‍-കോള്‍ റൂമിലെ കസേരയില്‍ മരിച്ച നിലയിലായിരുന്നു ഡോ. അഹമ്മദ്.

ശക്തമായ വേദനാസംഹാരി അദ്ദേഹം കുത്തിവെച്ചിരുന്നതായി പരിശോധനയില്‍ തെളിഞ്ഞു. ഒപ്പം മദ്യവും അകത്താക്കിയിരുന്നു. അമിതമായി ജോലി ചെയ്യേണ്ടി വരുന്ന ഡോക്ടര്‍മാരുടെ അവസ്ഥയെ കുറിച്ചാണ് ഡോര്‍സെറ്റ് സീനിയര്‍ കൊറോണര്‍ പ്രിവന്‍ഷന്‍ ഓഫ് ഫ്യൂച്ചര്‍ ഡെത്സ് റിപ്പോര്‍ട്ടില്‍ എഴുതിയത്.

സ്വകാര്യ ജോലി ചെയ്യുന്നുണ്ടോയെന്ന് എന്‍എച്ച്എസിനെ അറിയിക്കാന്‍ നിലവില്‍ നിയമമില്ല. കൂടാതെ ഡോക്ടമാര്‍ വഹിക്കേണ്ടി വരുന്ന ഭാരം കൂടി കണക്കിലെടുത്ത് പ്ലാന്‍ ചെയ്യാനോ, റോസ്റ്ററിംഗിനോ സംവിധാനമില്ല. ഇത് തുടര്‍ച്ചയായി ജോലി ചെയ്യേണ്ട അവസ്ഥയിലേക്കും, രോഗികള്‍ക്കും, ഡോക്ടര്‍മാര്‍ക്കും അപകടകരമായി മാറുകയും ചെയ്യുന്നു, കൊറോണര്‍ ചൂണ്ടിക്കാണിച്ചു. റിപ്പോര്‍ട്ട് മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ ഹെല്‍ത്തിനും, എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവിനും അയച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.