
















മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ താരവും നടിയുമായ അനുമോള്‍ വിവാഹിതയായി. തമിഴ് നടന്‍ ഭവ്‌നേഷാണ് വരന്‍. ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി വിവാഹത്തിനെത്തി നവവധുവിനെ അനുഗ്രഹിച്ചു. ചടങ്ങിനിടയില്‍ ഇരുവരുടെയും കൈകള്‍ ചേര്‍ത്തുപിടിച്ച് 'കൈ പിടിച്ചോ' എന്ന് സുരേഷ് ഗോപി പറയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്. വിവാഹത്തിന് മുന്നോടിയായി 'ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം' എന്ന അടിക്കുറിപ്പോടുകൂടി അനുമോള്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ നിരവധി ആരാധകരും സഹപ്രവര്‍ത്തകരും ആശംസകള്‍ അറിയിച്ചിരുന്നു