CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 19 Seconds Ago
Breaking Now

മുഹമ്മദ് റിയാസ് 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നു ഇഡി റിപ്പോര്‍ട്ട് ; സമ്പാദിച്ച തുകയില്‍ ഒരു ഭാഗം ദുബായിലേക്ക് കടത്തിയെന്നും ഇടപാടില്‍ ഹവാല ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ട്

2024-25 കാലയളവിലെ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, തെളിവുകള്‍, മൊഴികള്‍, രേഖകള്‍ എന്നിവ ഉള്‍പ്പെടുന്ന 25 പേജുള്ള കത്താണ് ഇ.ഡി. സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ മന്ത്രിയുമായ പി. എ. മുഹമ്മദ് റിയാസ് 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നു ചൂണ്ടിക്കാട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്. സമ്പാദിച്ച തുകയില്‍ ഒരു ഭാഗം ദുബായിലേക്ക് കടത്തിയെന്നും ഇടപാടില്‍ ഹവാല ബന്ധമുണ്ടായിരിക്കാമെന്നും ഇ.ഡി. സംശയിക്കുന്നതായി കത്തില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.

2024-25 കാലയളവിലെ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, തെളിവുകള്‍, മൊഴികള്‍, രേഖകള്‍ എന്നിവ ഉള്‍പ്പെടുന്ന 25 പേജുള്ള കത്താണ് ഇ.ഡി. സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ദുബായില്‍ കമ്പനി സ്ഥാപിക്കുന്നതിനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി പണം കടത്തിയതായുള്ള മൊഴികളും ലഭിച്ചതായി കത്തില്‍ പറയുന്നു

തുക കൈക്കൂലിയായി ലഭിച്ചതാകാമെന്ന സംശയവും ഇ.ഡി. ഉന്നയിക്കുന്നുണ്ട്. ഇതില്‍ വിശദമായ അന്വേഷണം വേണമെന്ന ശുപാര്‍ശയോടെയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിയാസിന്റെ ഭാര്യയും എക്‌സാലോജിക് ഉടമയുമായ ടി. വീണ, ഷൈജല്‍ മുഹമ്മദ്, പി. നിഖില്‍, ഹസന്‍ വാരീസ്, വി.പി. ഫൈജാസ്, എം. നന്ദുലാല്‍ എന്നിവര്‍ ഹവാല ഇടപാടില്‍ പങ്കാളികളായതായി ഇ.ഡി. ചൂണ്ടിക്കാട്ടിയതായും റിപ്പോര്‍ട്ടിലുണ്ട്. ഇടപാടുകള്‍ നടന്ന സമയത്ത് വീണ രണ്ടാഴ്ച ദുബായില്‍ താമസിച്ചതിന്റെ രേഖകളും കത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വീണയുടെ കൈവശമുണ്ടായിരുന്ന പണമിടപാട് വിവരങ്ങള്‍ രേഖപ്പെടുത്തിയ ഏഴ് പേജുള്ള ബുക്കിനെ ഇ.ഡി. 'റെഡ് ബുക്ക്' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. റിയാസുമായി അടുപ്പമുള്ളവരുടെ വീടുകളില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഹവാല ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്നാണ് ഇ.ഡി. കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.