CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 56 Seconds Ago
Breaking Now

'എന്തുകൊണ്ട് ആലത്തൂരില്‍ തോറ്റു എന്നതിന് ഉത്തരം കിട്ടി' ; രമ്യ ഹരിദാസിനെ പേരെടുത്ത് പറയാതെ പരിഹസിച്ച് റിജില്‍ മാക്കുറ്റി

പോസ്റ്റിന് താഴെ രമ്യ ഹരിദാസിനെ അതിരൂക്ഷമായി വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമന്റ് പോസ്റ്റ് ചെയ്യുന്നത്.

ചിറയിന്‍കീഴ് ഏറ്റുമുട്ടല്‍ വിവാദമായിരിക്കെ രമ്യ ഹരിദാസ് എംഎല്‍എയെ പേരെടുത്ത് പറയാതെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി. യുഡിഎഫ് തരംഗത്തിലും എന്തുകൊണ്ട് ആലത്തൂരില്‍ തോറ്റു എന്നതിന് ഉത്തരം കിട്ടിയല്ലോ എന്നാണ് ഫെയ്സ്ബുക്കില്‍ അദ്ദേഹം പങ്കുവച്ച കുറിപ്പ്. പോസ്റ്റിന് താഴെ രമ്യ ഹരിദാസിനെ അതിരൂക്ഷമായി വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമന്റ് പോസ്റ്റ് ചെയ്യുന്നത്.

കണ്ണൂര്‍ കോര്‍പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണാണ് കോണ്‍ഗ്രസിന്റെ യുവ നേതാവ് കൂടിയായ റിജില്‍ മാക്കുറ്റി. പാര്‍ട്ടിയില്‍ ചിറയിന്‍കീഴ് സംഭവത്തില്‍ പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിബന്ധന നിലനില്‍ക്കെയാണ് റിജില്‍ പരസ്യവിമര്‍ശനം നടത്തിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 19 സീറ്റിലും യുഡിഎഫ് ജയിച്ചെങ്കിലും ആലത്തൂരിലെ സിറ്റിങ് സീറ്റില്‍ രമ്യ ഹരിദാസ് പരാജയപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയുള്ളതാണ് റിജില്‍ മാക്കുറ്റിയുടെ പരിഹാസം.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.