CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 9 Minutes 36 Seconds Ago
Breaking Now

എറണാകുളത്തെ സിനഗോഗിന് മുമ്പില്‍ തീയിട്ട പ്രതി ഒഴിഞ്ഞു കിടന്ന വീടിനും തീയിട്ടു; എബിനെ നിയന്ത്രിക്കുന്ന ബോസിനെ കണ്ടെത്താന്‍ പൊലീസ്

ഓരോ തവണയും പ്രതിഫലം ഉയര്‍ത്തി വലിയ ആക്രമണത്തിന് എബിനെ ഒരുക്കുകയായിരുന്നു 'ബോസ്' എന്ന് പൊലീസ് പറയുന്നു.

എറണാകുളത്തെ സിനഗോഗിന് മുമ്പില്‍ തീയിട്ട പ്രതി എബിന്‍ പോള്‍ ഒഴിഞ്ഞു കിടന്ന വീടിനും തീയിട്ടെന്ന് പൊലീസ്. വാളകം അമ്പലപ്പടിയില്‍ ആള്‍താമസം ഇല്ലാത്ത വീട്ടിലാണ് തീയിട്ടത്. ജനുവരിയിലും മാര്‍ച്ചിലുമായി രണ്ടു തവണ തീയിട്ടു. ദൃശ്യങ്ങള്‍ പകര്‍ത്തി 'ബോസ്' എന്നയാളുടെ ചാറ്റിലേക്ക് അയച്ചതോടെ ഇതിനുള്ള പ്രതിഫലം ലഭിച്ചു. പിന്നീട് മൂവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ ഷോറൂമിനും തീയിട്ടു. ഓരോ തവണയും പ്രതിഫലം ഉയര്‍ത്തി വലിയ ആക്രമണത്തിന് എബിനെ ഒരുക്കുകയായിരുന്നു 'ബോസ്' എന്ന് പൊലീസ് പറയുന്നു.

കേസില്‍ കേന്ദ്ര ഏജന്‍സികള്‍ ഉടന്‍ ഇടപെട്ടേക്കും. ഫോണിലെ വിവരങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ കേസ് കൈമാറിയേക്കും. ഇത് മുന്നില്‍കണ്ട് പൊലീസ് പ്രതിയെ ഇനി തല്‍ക്കാലം കസ്റ്റഡിയില്‍ വാങ്ങില്ല. ഇന്ന് പ്രതിയുടെ അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കും.

കഴിഞ്ഞ പന്ത്രണ്ടാം തീയതി പുലര്‍ച്ചയാണ് എബിന്‍ പോള്‍ എറണാകുളം മാര്‍ക്കറ്റില്‍ ഉള്ള കടവുംഭാഗം സിനഗോഗിന് മുന്‍പില്‍ തീയിട്ടത്. എബിന്‍ പോളിന്റെ ഫോണിലെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് തീവ്രവാദ ബന്ധം ഉള്‍പ്പെടെ സംശയം ഉയര്‍ന്നത്. ബോസ് എന്ന അജ്ഞാത ചാറ്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇയാള്‍ ആക്രമണം നടത്തിയതെന്നും ആക്രമണം ദൃശ്യങ്ങള്‍ അയച്ചു കൊടുത്ത ശേഷം പണം ലഭിച്ചെന്നും കണ്ടെത്തി. പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സിയും ഐബിയും വിവരങ്ങള്‍ ശേഖരിച്ചു.

ബോസ് ആരാണെന്ന് കണ്ടെത്താനായുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. മൂവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍ മുമ്പ് തീവച്ചതും എബിന്‍ പോള്‍ തന്നെയെന്ന് കണ്ടെത്തി. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 105 ഗ്രാം രാസലഹരിയും കണ്ടെത്തിയിരുന്നു. അതിനിടയാണ് ഇന്നലെ വൈകിട്ട് സിനഗോഗിന് മുമ്പില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തുടര്‍ന്ന് തൃപ്പൂണിത്തുറയിലും ഇയാള്‍ മുമ്പ് തീവച്ച മൂവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ ഷോറൂമിലും തെളിവെടുപ്പ് നടന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.