CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 33 Seconds Ago
Breaking Now

പാലക്കാട് അമ്മ മക്കളെ വെള്ളത്തില്‍ മുക്കിക്കൊല്ലുമ്പോള്‍ പുറത്തു കാവലിരുന്ന കാമുകന്‍ അറസ്റ്റില്‍

കൊലപാതകം നടക്കുമ്പോള്‍ മാര്‍ട്ടിന്‍ വീടിന്റെ മുന്‍ഭാഗത്ത് കാവല്‍ നില്‍ക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ പിഞ്ചുമക്കളെ അമ്മ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ നാടകീയ വഴിത്തിരിവ്. കേസില്‍ അമ്മ നിവേദ്യയുടെ ആണ്‍സുഹൃത്തായ മേനോന്‍പാറ പാറക്കുഴി പട്ടമരത്താര്‍ വീട്ടില്‍ എ മാര്‍ട്ടിന്‍ ഇഗ്‌നേഷ്യസിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടക്കുമ്പോള്‍ മാര്‍ട്ടിന്‍ വീടിന്റെ മുന്‍ഭാഗത്ത് കാവല്‍ നില്‍ക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

കസ്റ്റഡിയിലുള്ള അമ്മ നിവേദ്യയുമായി പോലീസ് നടത്തിയ തെളിവെടുപ്പിനിടെയാണ് കൊലപാതകത്തില്‍ മറ്റൊരാളുടെ പങ്ക് വെളിപ്പെടുന്നത്. ഇരുവരും ചേര്‍ന്ന് കുട്ടികളെ ഒഴിവാക്കാന്‍ മുന്‍കൂട്ടി പദ്ധതിയിടുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടിലേക്ക് ആരെങ്കിലും വരുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയായിരുന്നു മാര്‍ട്ടിന്റെ ചുമതല.

വടകരപ്പതി പഴണിയാര്‍പാളയം മണല്‍ക്കാട് ജോണ്‍കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫര്‍ ജൂലിയറ്റ് (5), റോബിന്‍ ക്രിസ്റ്റഫര്‍ (3) എന്നിവരെയാണ് സെപ്റ്റംബര്‍ 29ന് രാവിലെ 10.30ഓടെ മേനോന്‍പാറ കൂരാങ്കാട്ടെ വാടകവീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണെന്ന് തെളിഞ്ഞെങ്കിലും, നിവേദ്യയുടെ സംശയാസ്പദമായ പെരുമാറ്റമാണ് കേസില്‍ വഴിത്തിരിവായത്.

മോഡലിംഗ് രംഗത്ത് തിളങ്ങാന്‍ കുട്ടികള്‍ തടസമാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു നിവേദ്യ ആദ്യം പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ചൊവ്വാഴ്ച ഹൈക്കോടതിയുടെ അനുമതിയോടെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ തെളിവെടുപ്പില്‍ നിവേദ്യക്ക് മറ്റൊരാളുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാകുകയായിരുന്നു. തുടര്‍ന്നാണ് മാര്‍ട്ടിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. കൊഴിഞ്ഞാമ്പാറ ഇന്‍സ്‌പെക്ടര്‍ എസ് രജീഷിന്റെ നേതൃത്വത്തിലാണ് കേസിന്റെ തുടര്‍ അന്വേഷണം.

 




കൂടുതല്‍വാര്‍ത്തകള്‍.