CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 25 Minutes 24 Seconds Ago
Breaking Now

ക്രഷ് നിരസിച്ച സഹപാഠിയെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ക്വട്ടേഷന്‍ കൊടുത്ത് തല്ലിച്ചതച്ചു

കഴിഞ്ഞ ഒക്ടോബര്‍ 15നാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.

ആലപ്പുഴ ഹരിപ്പാട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ക്ലാസ് മുറിയില്‍ കയറ്റി സഹപാഠികള്‍ കൂട്ടത്തോടെ മര്‍ദിച്ച സംഭവത്തിന് പിന്നില്‍ പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യവും ക്വട്ടേഷനുമെന്ന് ആരോപണം. തന്നെ പ്രണയിക്കാതിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിക്കാന്‍ സഹപാഠിയായ പെണ്‍കുട്ടി ഒരു 19കാരന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ അമ്മ വെളിപ്പെടുത്തി.

കഴിഞ്ഞ ഒക്ടോബര്‍ 15നാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പെണ്‍കുട്ടിയും 19-കാരനും നല്‍കിയ നിര്‍ദേശപ്രകാരം സ്‌കൂളിലെ 16-ഓളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പതിനേഴുകാരനെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് മാരകമായി മര്‍ദിക്കുകയായിരുന്നു.

'കഴിഞ്ഞ 15-ാം തീയതിയാണ് മകനെ സ്‌കൂളിലെ ക്ലാസ് മുറിയില്‍ കയറ്റി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മകന്റെ കൂടെ പഠിക്കുന്ന പെണ്‍കുട്ടിയും ഒരു 19-കാരനും നല്‍കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം. ആ പെണ്‍കുട്ടിക്ക് എന്റെ മകനോട് ക്രഷ് ഉണ്ടായിരുന്നു. എന്നാല്‍ മകന്‍ അത് നിരസിച്ചതോടെയാണ് പകപോക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. മകന്റെ തലയ്ക്കും മുഖത്തിനും പുറത്തുമായി ഗുരുതരമായ പരിക്കുകളുണ്ട്.' - സംഭവത്തെക്കുറിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ അമ്മ പറയുന്നു.

സംഭവത്തിന് പിന്നാലെ മര്‍ദനത്തില്‍ പങ്കാളികളായ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം അന്ന് വ്യക്തമായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ആക്രമണ സംഘത്തിലുണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് ക്വട്ടേഷന്‍ വിവരങ്ങള്‍ പരിക്കേറ്റ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ലഭിക്കുന്നത്. സംഭവത്തില്‍ പോലീസും സ്‌കൂള്‍ അധികൃതരും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.