CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 9 Minutes 14 Seconds Ago
Breaking Now

ദീപാവലി ആഘോഷമാക്കാന്‍ നയന്‍താരയുടെ 'മൂക്കുത്തി അമ്മന്‍ 2 മഹാശക്തി'

ദീപാവലി കുടുംബസമേതം തിയേറ്ററില്‍ ആഘോഷിക്കാന്‍ പ്രേക്ഷകരെ ക്ഷണിച്ച് നയന്‍താര നായികയാകുന്ന 'മൂക്കുത്തി അമ്മന്‍ 2 - മഹാശക്തി'. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 6ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. വേല്‍സ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഇഷാരി കെ. ഗണേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളി പ്രേക്ഷകര്‍ക്ക് മികച്ച ചിത്രങ്ങള്‍ സമ്മാനിക്കുന്ന ഭാവന റിലീസാണ് കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത്.

ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പ്രീ-റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. ചടങ്ങില്‍ സംവിധായകന്‍ സുന്ദര്‍ സി ചിത്രത്തിന്റെ സാങ്കേതിക മികവിനെക്കുറിച്ചും കഥയുടെ പ്രത്യേകതകളെക്കുറിച്ചും സംസാരിച്ചു. ഏകദേശം 400 അംഗങ്ങള്‍ ഒന്നര വര്‍ഷത്തോളം രാവും പകലും അധ്വാനിച്ചാണ് ചിത്രത്തിന്റെ CGI ജോലികള്‍ പൂര്‍ത്തിയാക്കിയതെന്നും 3,000ത്തിലധികം ഷോട്ടുകളില്‍ CGI ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ വെറും 15 ഷോട്ടുകളില്‍ മാത്രമാണ് AI ഉപയോഗിച്ചിട്ടുള്ളത്. ഒന്നാം ഭാഗവും രണ്ടാം ഭാഗവും തമ്മില്‍ സിനിമയുടെ പേര്, നിര്‍മ്മാതാവ് ഇഷാരി ഗണേഷ്, നയന്‍താര, ഉര്‍വശി എന്നീ നാല് ഘടകങ്ങള്‍ മാത്രമാണ് പൊതുവായുള്ളതെന്നും രണ്ടാം ഭാഗത്തിന്റെ കഥ തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.