CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 7 Minutes 8 Seconds Ago
Breaking Now

ഇറാനിലെ തന്ത്രപ്രധാനമായ ഖേഷ്ം ദ്വീപില്‍ അമേരിക്കയുടെ ആക്രമണം

ഇറാനുമായി യുദ്ധം പുനരാരംഭിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാനിലെ തന്ത്രപ്രധാനമായ ഖേഷ്ം ദ്വീപില്‍ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നതിനിടെയാണ് സംഭവം. അതേസമയം, ഇറാനുമായി യുദ്ധം പുനരാരംഭിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഖേഷ്ം ദ്വീപ് ഹോര്‍മുസ് കടലിടുക്കിന്റെ പ്രവേശന ഭാഗത്തുള്ള തന്ത്രപ്രധാനമായ പ്രദേശമാണ്. അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണം ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ സൈനിക ആസ്തികള്‍ക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഭീഷണിയെ പ്രതിരോധിക്കാനായിരുന്നു നടപടിയെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

അതേസമയം, ഇറാനുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും നയതന്ത്രത്തിലൂടെ ധാരണയിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പ്രതികരിച്ചു. ആക്രമണം വലിയ തോതിലുള്ള യുദ്ധത്തിലേക്കുള്ള തിരിച്ചുപോക്കല്ലെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം.

എന്നാല്‍ ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷാവസ്ഥ തുടരുന്നത് ആഗോള എണ്ണവിപണിയിലും കപ്പല്‍ഗതാഗതത്തിലും ആശങ്ക ഉയര്‍ത്തുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.