
















പ്രവാസലോകത്തെ കലകളുടെ ഏറ്റവും വലിയ മഹോത്സവത്തിന് തിരി തെളിഞ്ഞു കേരളത്തിന് പുറത്ത് മലയാളി സമൂഹം സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കലാമത്സര മാമാങ്കമായി വിശേഷിപ്പിക്കപ്പെടുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേള ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍റ്റന്‍ഹാമില്‍ ആരംഭിച്ചു. യുകെയിലെ ഏഴ് റീജിയണുകളില്നിന്ന് യോഗ്യത നേടിയ ഏകദേശം 750 മത്സരാര്‍ത്ഥികള്‍, അഞ്ച് പ്രായവിഭാഗങ്ങളിലായി 45 മത്സരയിനങ്ങളില്‍ ഏഴ് വേദികളിലായി മാറ്റുരയ്ക്കുമ്പോള്‍, ആയിരക്കണക്കിന് കാണികള്‍ക്ക് ആവേശകരമായ കലാവിരുങ്ങിന് സാക്ഷ്യം വഹിക്കുകയാണ് കാണികള്‍.

ചെല്‍റ്റന്‍ഹാമിലെ ക്ലീവ് സ്കൂളില്‍ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന സലിംകുമാര്‍ നഗറിലാണ് കലാമേള. രാത്രി 9 മണിവരെ കലാമേള നീളും.

കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ദേശീയ കലാമേള ഉദ്ഘാടനം ചെയ്തു.യുവഗായിക സൗപര്‍ണിക നായരുടെ സാന്നിധ്യം ശ്രദ്ധേയമായി.

യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗീസ്, ദേശീയ കലാമേള കണ്‍വീനര്‍ വര്‍ഗ്ഗീസ് ഡാനിയല്‍, വൈസ് പ്രസിഡന്റ് സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോന്‍ മത്തായി, റെയ്മോള്‍ നിധീരി, ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ദേശീയ സമിതി വേദിയില്‍ സന്നിഹിതരായിരുന്നു. ഇനിയുള്ള നിമിഷങ്ങള്‍ മത്സരങ്ങളുടെ ആവേശമാണ് വേദിയില്‍.
