
















പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കവും, യുകെ മലയാളി കലാകാരന്മാരുടേയും കലാകാരികളുടെയും സ്വകാര്യ അഹങ്കാരവുമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരിതെളിയാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ, കലാമേളയുടെ വിജയത്തിന് അടിത്തറയൊരുക്കുന്ന സ്പോണ്‍സര്‍മാരുടെ പിന്തുണ ശ്രദ്ധേയമാകുന്നു. പ്രവാസലോകത്ത് മലയാളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും നിലനിര്‍ത്തുന്നതിനായി യുക്മ സംഘടിപ്പിക്കുന്ന ദേശീയ കലാമേളയുടെ പ്രധാന കരുത്ത് വിവിധ വ്യാപാര, വ്യവസായ, സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉദാരമായ സഹകരണവും പിന്തുണയുമാണ്.
2026 നവംബര്‍ 07 ശനിയാഴ്ച ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍റ്റന്‍ഹാം ക്ലീവ് സ്കൂളില്‍ നടക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേളയുടെ ടൈറ്റില്‍ സ്പോണ്‍സറായി ലൈഫ്ലൈന് പ്രൊട്ടക്ടും (Lifeline Protect), കോ-സ്പോണ്‍സറായി കാര്ഗോഫോഴ്സും (CargoForce) രംഗത്തുണ്ട്.
ഏഴ് റീജിയണുകളില്‍നിന്നായി ഏകദേശം 750 മത്സരാര്‍ത്ഥികള്‍, 45 മത്സരയിനങ്ങള്‍, ഏഴ് വേദികള്‍, ആയിരക്കണക്കിന് കാണികള്‍ എന്നിവയുമായി സംഘടിപ്പിക്കുന്ന ദേശീയ കലാമേളയുടെ വിപുലമായ നടത്തിപ്പിന് സ്പോണ്‍സര്‍മാരുടെ പിന്തുണ നിര്‍ണായകമാണ്.
പതിനായിരം പൗണ്ട് ഒന്നാം സമ്മാനം; മറ്റ് നിരവധി സ്വര്‍ണനാണയങ്ങളും സമ്മാനം...... യുക്മ ഫോര്‍ച്യൂണ്‍ ടിക്കറ്റ് നറുക്കെടുപ്പ് നവംബര്‍ 7ന്
ദേശീയ കലാമേളയുടെ ആവേശത്തിന് മാറ്റുകൂട്ടാന്‍ ലൈഫ്ലൈന് പ്രൊട്ടക്ടിന്റെ പ്രധാന സ്പോണ്‍സര്‍ഷിപ്പോടെ സംഘടിപ്പിക്കുന്ന 'UUKMA Fortune Ticket 2026' നറുക്കെടുപ്പും നവംബര്‍ 7ന് നടക്കും. ആകര്‍ഷകമായ ക്യാഷ് പ്രൈസും സ്വര്‍ണനാണയങ്ങളും ഉള്‍പ്പെടുന്ന സമ്മാനപദ്ധതിയാണ് ഇത്തവണത്തെ ഫോര്‍ച്യൂണ്‍ ടിക്കറ്റിന്റെ പ്രധാന സവിശേഷത.
ഒരു ടിക്കറ്റിന്റെ വില വെറും £10.
ഭാഗ്യശാലികളെ കാത്തിരിക്കുന്ന സമ്മാനങ്ങള്‍:
ഒന്നാം സമ്മാനം - £10,000 ക്യാഷ് പ്രൈസ്!
രണ്ടാം സമ്മാനം - ഒരു പവന് സ്വര്‍ണനാണയം
മൂന്നാം സമ്മാനം - 22 കാരറ്റ്, 4 ഗ്രാം വീതമുള്ള രണ്ട് സ്വര്‍ണനാണയങ്ങള്‍
നാലാം സമ്മാനം - 22 കാരറ്റ്, 2 ഗ്രാം വീതമുള്ള എട്ട് സ്വര്‍ണനാണയങ്ങള്‍ (ഓരോ റീജിയണുകള്‍ക്കും ഒന്ന് വീതം). ഇങ്ങനെ പതിനായിരം പൗണ്ടിന്റെ വമ്പന്‍ ക്യാഷ് പ്രൈസ് മുതല്‍ നിരവധി സ്വര്ണനാണയങ്ങള്വരെ ഉള്‍പ്പെടുന്ന സമ്മാനങ്ങളാണ് ഫോര്‍ച്യൂണ്‍ ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരുക്കിയിരിക്കുന്നത്.
ദേശീയ കലാമേള നടക്കുന്ന നവംബര്‍ 7ന് തന്നെയാണ് നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.
ഫോര്‍ച്യൂണ്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ഇനിയും അവസരം
യുക്മ ദേശീയ കലാമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫോര്‍ച്യൂണ്‍ ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ഇനിയും അവസരമുണ്ട്.
ദേശീയ കലാമേളയുടെ നടത്തിപ്പിനും യുക്മയുടെ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനൊപ്പം ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനുള്ള അവസരവുമാണ് ഫോര്‍ച്യൂണ്‍ ടിക്കറ്റ് ഒരുക്കുന്നത്. ഫോര്‍ച്യൂണ്‍ ടിക്കറ്റുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ സ്വന്തമാക്കുന്നതിനും ബന്ധപ്പെടുക:
ഷീജോ വര്‍ഗീസ് (Sheejo Varghese)
യുക്മ ദേശീയ ട്രഷറര്‍
ഫോണ്‍: 07852 931287
പീറ്റര്‍ താണോലില്‍ (Peter Thanolil)
യുക്മ ദേശീയ ജോയിന്റ് ട്രഷറര്‍
ഫോണ്‍: 07713 183350
ടിക്കറ്റ് വാങ്ങുന്നവര്‍ കൗണ്ടര്‍ഫോയില്‍ പൂര്‍ണമായും പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.