CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 10 Minutes 8 Seconds Ago
Breaking Now

മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോര്‍ഷാമിന് പുതിയ നേതൃത്വം; ജിസ്മോന്‍ പോള്‍ പ്രസിഡന്റ്, ജോമോന്‍ വര്‍ഗീസ് സെക്രട്ടറി

മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോര്‍ഷാമിന് നവ നേതൃത്വം.പുതിയ ഭാരവാഹികളായി ജിസ്മോന്‍ പോള്‍ (പ്രസിഡന്റ്), മാര്‍ട്ടിന്‍ വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ജോമോന്‍ വര്‍ഗീസ് (സെക്രട്ടറി), നിന്റു രാധാകൃഷ്ണന്‍ (ജോയിന്റ് സെക്രട്ടറി), ആന്റണി തെക്കേപ്പറമ്പില്‍ (ട്രഷറര്‍), പോള്‍ ജോസഫ് (ജോയിന്റ് ട്രഷറര്‍), ആന്‍സണ്‍ മാത്യു (പി.ആര്‍.ഒ.), പ്രശാന്ത് മോഹന്‍ (അസിസ്റ്റന്റ് പി.ആര്‍.ഒ.), ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ബിനു കൂട്ടുങ്ങല്‍ (സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍), ടോജോ രാജു (അസിസ്റ്റന്റ് സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍), ബൈജു യാക്കോബ്, സാംസണ്‍ പോള്‍, അഗസ്റ്റിന്‍ ബേബി (ഫുഡ് കമ്മിറ്റി), പ്രീജ വര്‍ഗീസ്, സ്റ്റെഫി ജോസ് (കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍മാര്‍), ലൂക്കോസ് തോമസ് (ചാരിറ്റി കോര്‍ഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.

.വരും വര്‍ഷങ്ങളില്‍ സംഘടനയുടെ ഐക്യവും അംഗങ്ങളുടെ ക്ഷേമവും മുന്‍നിര്‍ത്തി സാമൂഹിക, സാംസ്‌കാരിക, കായിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുമെന്നും പുതുതലമുറയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കി എംസിഎച്ചിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുകയാണ് പുതിയ കമ്മിറ്റിയുടെ ലക്ഷ്യമെന്നും പ്രസിഡന്റ് ജിസ്മോന്‍ പോള്‍ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.