CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 3 Seconds Ago
Breaking Now

ശമ്പളം കൂട്ടിക്കിട്ടാന്‍ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ സമരം പിന്‍വലിച്ച് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാര്‍; ഗവണ്‍മെന്റുമായി ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും

ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ജോലി സമയം 10% കുറയ്ക്കുകയും വേണമെന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു

ഈ മാസം നടത്താനിരുന്ന 48 മണിക്കൂര്‍ പണിമുടക്ക് പിന്‍വലിച്ച് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാര്‍. ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഹെല്‍ത്ത് സെക്രട്ടറി അറിയിച്ചതോടെയാണ് സമരനടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ സീനിയര്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചത്. 

വിന്ററിലേക്ക് കടക്കുന്നതിന് മുന്നോടിയായി നടക്കുന്ന സമരങ്ങള്‍ ആശുപത്രികളെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക എന്‍എച്ച്എസ് മേധാവികള്‍ക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ നവംബര്‍ 25, 26 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച പണിമുടക്ക് പിന്‍വലിച്ച തീരുമാനത്തെ അവര്‍ സ്വാഗതം ചെയ്തു. 

ശമ്പളവര്‍ദ്ധന ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങളില്‍ 18 മാസമായി നടക്കുന്ന ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ സമരം പ്രഖ്യാപിച്ചത്. 2009-10 കാലഘട്ടം മുതല്‍ തങ്ങളുടെ യഥാര്‍ത്ഥ വരുമാനത്തില്‍ 25% ഇടിവ് ഉണ്ടായിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വാദം. 

ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ജോലി സമയം 10% കുറയ്ക്കുകയും വേണമെന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. ബിഎംഎ കണ്‍സള്‍ട്ടന്റ് കമ്മിറ്റിയുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെറ്റ് കൂപ്പര്‍ വ്യക്തമാക്കി. ഈ വര്‍ഷം 3.5% ശമ്പളവര്‍ദ്ധനവാണ് ഗവണ്‍മെന്റ് കണ്‍സള്‍ട്ടന്റുമാര്‍ക്ക് നിര്‍ദ്ദേശിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.